ഡോക്ടര്‍ ജോക്സ് 1

ഭര്‍ത്താവ് : ഓപ്പറേഷൻ കഴിയുംബോൾ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ നീ ഈ ഡോക്ടറെ കല്യാണം കഴിക്കണം
ഭാര്യ :എന്തിനാ മനുഷ്യാ ഇങ്ങനെ പറയുന്നേ
ഭര്‍ത്താവ്: പിന്നെ ഞാൻ അവനെ(ഡോക്ടറെ) വെറുതെ വിടണോ*********************************************************************************
ഡോക്ടറുടെ ഫോണ്‍ അടിച്ചുകൊണ്ടിരിക്കുന്നു .അദ്ദേഹം ഫോണ്‍ എടുത്തപ്പോള്‍ നിസഹായയായ ഒരു സ്ത്രീ ഹലോ ഡോക്ടറല്ലേ ?പരിശോധനക്ക് ശേഷം എന്‍റെ അടിവസ്ത്രം ഞാന്‍ അവിടെ വെച്ച് മറന്നു പോയോ ?
" ഇല്ല അവ ഇവിടെ ഇല്ല "  ഡോക്ടറുടെ മറുപടി അര മണിക്കുറിനു ശേഷം അവള്‍ വീണ്ടും വിളിച്ചു
ഹലോ ഡോക്ടര്‍ ഞാന്‍ തന്നെയാണ് ഞാന്‍ അത് കണ്ടെത്തി പല്ല് ഡോക്ടറുടെ അടുത്തുണ്ടായിരുന്നു

*********************************************************************************
ദന്ത ഡോക്ടര്‍ യുവാവിനോട് :- നിങ്ങളുടെ ഈ മുന്‍വശത്തുള്ള മൂന്നു പല്ലുകള്‍ എങ്ങനെ ഒടിഞ്ഞു. ?
യുവാവ് :- എന്‍റെ ഭാര്യ ഇന്നലെ ഉണ്ടാക്കിയ ചപ്പാത്തിക്ക് കട്ടി കൂടുതലായിരുന്നു.
ദന്ത ഡോക്ടര്‍ :- എങ്കിലത് കഴിക്കാതിരുന്നാല്‍ പോരായിരുന്നോ?
യുവാവ് :- അത് ..ഞാന്‍ കഴിക്കില്ല എന്ന് ഞാന്‍ ഭാര്യയോട് പറഞ്ഞു പോയി
*********************************************************************************
ഒരാൾ : ഡോക്ടർ എന്തിനാണ് അവിവാഹിതരെ മാത്രം ചികിത്സിക്കുന്നത്
ഡോക്ടർ : ഞാനൊരു നട്ടെല്ല് രോഗ വിദഗ്ദ്ധനാണ്
*********************************************************************************
യുവതി ഡോക്ടറോട് : എന്റെ ഭര്ത്താവിനു തൊണ്ട വേദന വന്നതിനു
എനിക്ക് എന്തിനാ ചെവിയുടെ ഡോക്ടറെ കാണാനുള്ള ചീട്ട് എഴുതി തരുന്നത്?
ഡോക്ടർ : നിങ്ങൾക്ക്  കേൾവി  കുറവ് ഉള്ളതുകൊണ്ടാ അങ്ങേർക്കു തൊണ്ട വേദന ഉണ്ടായത്
*********************************************************************************
യുവതി ഡോക്ടറോട് :- എന്‍റെ ഭര്‍ത്താവ് എന്നും അര്‍ദ്ധ രാത്രിയില്‍ ഉറക്കത്തിൽ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവും പോകും.നേരം പുലര്‍ന്ന ശേഷമേ തിരിച്ചു വരുകയുള്ളു.
ഡോക്ടർ :- ഇത് നിങ്ങള്‍ നേരിടുന്ന പ്രശ്നമോ അതോ എനിക്കുള്ള ഇന്‍വിറ്റേഷനോ ?
*********************************************************************************
ഡോക്ടര്‍ :- നിങ്ങളുടെ രോഗകാരണം എത്ര നോക്കിയിട്ടും എനിക്ക് മനസ്സിലാകുന്നില്ല.ഒരു പക്ഷെ അമിതമായി മദ്യപിച്ചതു കൊണ്ടാകാം.
രോഗി :- എങ്കില്‍ താങ്കള്‍ നോര്‍മലായിക്കഴിഞ്ഞു ഞാന്‍ വരാം ഡോക്ടര്‍.
*********************************************************************************
ആശുപത്രിയിലെ ഓപ്പറേഷൻ  ടേബിളിൽ  കിടന്നുകൊണ്ട് ഒരു രോഗി, മുഖംമൂടി ധരിച്ച ശസ്ത്രക്രിയ ഡോക്ടറെ നോക്കി മൃദുവായി പറഞ്ഞു. 'ഡോക്ടർ നിങ്ങൾക്ക് മുഖംമൂടി എടുത്തുമാറ്റാം, ഞാൻ  നിങ്ങളെ തിരിച്ചറിഞ്ഞിരിക്കുന്നു
*********************************************************************************
നേഴ്സ് ഡോക്ടറോട് : സാർ  ,ആ എട്ടാം നമ്പർ  ബെഡിലെ രോഗി മദ്യപിച്ചു കൊണ്ടിരിക്കുകയാണ് . സാർ  ഒന്നു ചോദിക്കണം .
ഡോക്ടർ ; വേണ്ട സിസ്റ്റർ , ചോദിച്ചാൽ നാണക്കേട് ആകും .ഞാൻ ചോദിച്ചാലും അയാള് തരുമെന്നു തോന്നുന്നില്ല
*********************************************************************************
ഓപ്പറേഷൻ തീയറ്ററിൽ നിന്നും ഓടി വന്ന രോഗി യോട് ഭാര്യ ..എന്തിനാ  മനുഷ്യാ ഓപ്പറേഷൻ ചെയ്യിക്കാതെ ഓടി വന്നത്
രോഗി ; നേഴ്സ് മാര് പറഞ്ഞെടീ ,ഒന്നും പേടിക്കാനില്ല ,ധൈര്യമായി ഇരിക്കണം ,ആദ്യമായത് കൊണ്ടാണ് പേടി , ഞങ്ങൾ അടുത്തില്ലേ എന്നൊക്കെ…
ഭാര്യ: ഇത്ര ഒക്കെ പറഞ്ഞിട്ടും നിങ്ങൾ  ഓടിയെതെന്തിനാ
രോഗി: എന്നോടല്ലെടീ , ഓപ്പറേഷൻ  ചെയ്യുന്ന ഡോക്ടറോടാണ് അവർ പറഞ്ഞത്

<.>
<.>
Share this post :
 
Copyright © 2015. Chiri - All Rights Reserved
Website Designed and Developed by Creating Website
Disclaimer