"റാംജിറാവു സ്പീക്കിങ്ങ് " തിയറ്ററിൽ പ്രദർശിപ്പിക്കുന്നകാലം ആരാലും ശ്രദ്ധിക്കപ്പെടാതെ സംവിധായകരായ സിദ്ധിക്കും ലാലും കഴിയുന്ന കാലം അന്ന് ടിവിയും ഇന്റർനെറ്റും ഒന്നും ഇന്നത്തെ പോലെ ജനങ്ങളിലേക്ക് എത്തിയിട്ടില്ലാത്തതുകൊണ്ട് സ്ക്രീനിനു പുറകിലുള്ളവരെ അധികമാരും തിരിച്ചറിഞ്ഞിരുന്നില്ല .രണ്ടു പേരും എറണാകുളം ശ്രീധറിൽ ഒരു സിനിമ കാണാനായി റോഡിലൂടെ നടന്നു പോകുമ്പോൾ ഒരു ചെറുപ്പക്കാരൻ അവരുടെ മുന്നിലേക്ക് എടുത്തു ചാടി "നിങ്ങളല്ലേ സിദ്ധിക്ക് ലാൽ റാംജിറാവുവിന്റെ സംവിധായകർ" തങ്ങളെ ആദ്യമായി ഒരു ആരാധകൻ തിരിച്ചറിഞ്ഞിരിക്കുന്നു സന്തോഷം കൊണ്ട് സിദ്ധിക്കിന്റെയും ലാലിന്റെയും കണ്ണുകൾ നിറഞ്ഞു .ആ യുവാവ് അവർക്ക് മാറി മാറി കൈ കൊടുത്തു "എന്റെ വീട് ഇവിടെ അടുത്താണ് നിങ്ങൾ തീർച്ചയായും വരണം വീട്ടിൽ അമ്മയുണ്ട് അമ്മയ്ക്ക് നിങ്ങളെ കാണുമ്പോൾ അത്ഭുതമായിരിക്കും ഇത്രയും വലിയ നിങ്ങൾ എന്റെ സുഹൃത്താണെന്ന് ആണെന്ന് അറിഞ്ഞാൽ എന്റെ അമ്മക്ക് സന്തോഷമാവും " വീട്ടിൽ പോവണോ..?സിദ്ധിക്കിനും ലാലിനും സംശയമായി പക്ഷെ ഒരു ആരാധകനോട് പെരുമാറേണ്ടത് അവന്റെ നിഷ്കളങ്കമായ ആഗ്രഹം സാധിച്ചു കൊടുത്ത് കൊണ്ടാവണമെന്ന് കരുതി വീട്ടിൽ പോകാൻ സമ്മതിച്ചു .യുവാവിനൊപ്പം ഓട്ടോ പിടിച്ച് അവർ അയാളുടെ വീട്ടിലെത്തി .ഇടത്തരം വീട് . സിദ്ധിക്കിനേയും ലാലിനെയും മുൻവശത്തെ കസേരയിൽ ഇരുത്തി യുവാവ് അകത്തേക്ക് പോയി "അമ്മേ അമ്മേ" എന്ന് അയാൾ ഉറക്കെ വിളിക്കുന്നുണ്ട് തങ്ങളുടെ ഒരു മുതിർന്ന ആരാധികയെ പ്രതീക്ഷിച്ച് സിദ്ധിക്കും ലാലും അക്ഷമയോടെ ഇരുന്നു .ആരും വന്നില്ല പകരം ചില ശബ്ദങ്ങൾ കേട്ടു "എനിക്ക് ആരെയും കാണണ്ട എന്തിനാണ് അവശ്യമില്ലാത്തവനെയൊക്കെ വീട്ടിൽ വിളിച്ചു കൊണ്ട് വന്നിരിക്കുന്നത് വേഗം പറഞ്ഞ് വിട് " പിന്നെ സിദ്ധിക്കും ലാലും അധികനേരം അവിടെ നിന്നില്ല യുവാവിനോട് യാത്ര പറയാൻ കാത്ത് നിൽക്കാതെ അവിടന്നിറങ്ങി
<.>
<.>