സർവ്വാഭരണ വിഭൂഷിതനായി കൈതപ്രം

മലയാളികളെ ചിരിപ്പിക്കുന്ന കാര്യത്തിൽ സിദ്ധിക്ക് സിനിമകൾ മുൻപന്തിയിലാണ് .സിനിമ പോലെ തന്നെയാണ്  സിദ്ധിക്ക് സിനിമകളുടെ ലൊക്കേഷനുകളും  ചിരിയുടെ കാര്യത്തിൽ സമ്പന്നമാണ് . ചില കോമഡികൾ സിദ്ധിക്കിനു തന്നെ പാരയായ സംഭാവങ്ങളും ഉണ്ടായിട്ടുണ്ട് അതിൽ ഒന്നാണ് ഇവിടെ പറയുന്നത്     

സിദ്ധിക്ക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റെക്കോർഡിംഗ് നടക്കുന്ന സമയം.ചെന്നൈയിൽ വെച്ചാണ് റെക്കോർഡിംഗ് സ്റ്റുഡിയോയിൽ പതിവുപോലെ സിദ്ധിക്ക് കോമഡി പറഞ്ഞു  ഷൈൻ ചെയ്തു കൊണ്ടിരിക്കുന്നു .ആ നേരത്താണ്  ഗാനരചയിതാവ് കൈതപ്രം അവിടേക്ക് കടന്നു വന്നത് .വിരലിൽ സ്വർണ്ണ മോതിരവും കഴുത്തിൽ സ്വർണ്ണ മാലയും അങ്ങനെ സർവ്വാഭരണ വിഭൂഷിതനായാണ് കൈതപ്രത്തിന്റെ വരവ് കൈതപ്രത്തെ കണ്ടതും സിദ്ധിക്കിന്റെ കമന്റ്

 " ശരീരം മുഴുവൻ സ്വർണ്ണാ പറഞ്ഞിട്ടെന്താ വായേന്ന് വരുന്നത് മുഴുവൻ വെള്ളി ** യും "

അന്നു മുതൽ ഇന്ന് വരെ കൈതപ്രം സിദ്ധിക്കിനോട് മിണ്ടിയിട്ടില്ല എന്നാണ് അണിയറ സംസാരം 

** അപസ്വരം 


<.>
<.>
Share this post :
 
Copyright © 2015. Chiri - All Rights Reserved
Website Designed and Developed by Creating Website
Disclaimer