ടാഗോറിന് കുരിശു വരച്ച ഹനീഫ

ഒരു സിദ്ധിക്ക് ലാൽ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കഥയ്ക്ക് യോജിച്ച് വീട് കണ്ട് പിടിക്കാനുള്ള ശ്രമത്തിലാണു അതിന്റെ അണിയറ പ്രവർത്തകർ എത്ര ശ്രമിച്ചിട്ടും നല്ലൊരു വീട് കിട്ടുന്നില്ല .അവസാനം പ്രൊഡക്ഷൻ മാനേജർ നല്ലൊരു വീട് കണ്ടുപിടിച്ചു പക്ഷെ ഒരു കുഴപ്പം വീട് ഷൂട്ടിങ്ങിന് വിട്ടു കൊടുക്കാൻ ഉടമസ്ഥനു സമ്മതമല്ല .ഈ വിവരം സിദ്ധിക്ക് ലാലു മാരോട് പ്രൊഡക്ഷൻ മാനേജർ പറഞ്ഞു കൊച്ചിൻ ഹനീഫയും അവിടെ ഉണ്ടായിരുന്നു  .ലാലും സിദ്ധിക്കും വീട്ടുടമസ്ഥനെ "വീഴ്ത്താനായി" ഓരോരോ ഐഡിയകൾ പറഞ്ഞപ്പോൾ അതൊന്നും ഏൽക്കില്ല എന്നായിരുന്നു പ്രൊഡക്ഷൻ മാനേജരുടെ മറുപടി എല്ലാവഴിയും അടഞ്ഞു എന്ന് ഉറപ്പിച്ചപ്പോഴാണ് കൊച്ചിൻ ഹനീഫയുടെ ചോദ്യം"എല്ലാ മനുഷ്യര്‍ക്കും എന്തെങ്കിലും ദൗര്‍ബല്യങ്ങള്‍ കാണും. കള്ളു കുടി, മറ്റ് വശപ്പിശകുകള്‍ അങ്ങനെയെന്തെങ്കിലും ഇയാള്‍ക്കുമുണ്ടോ? "സത്യകൃസ്ത്യാനിയാണയാള്‍. ബൈബിളും പള്ളിയും വിട്ടൊരു കളിയില്ല. കടുത്ത മതവിശ്വാസിയാണ് കക്ഷി. മതപരമായ കാര്യങ്ങള്‍ സംസാരിച്ച് മെരുക്കിയെടുത്താലേ കാര്യം നടക്കൂ" എന്ന് പ്രോഡക്ഷൻ മാനേജർ  ഇത് കേട്ടതും കൊച്ചിൻ ഹനീഫ ചാടി എഴുന്നേറ്റു  "അത്രേയുള്ളോ കാര്യം? എങ്കില്‍ ഞാനേറ്റു."അപ്പോൾ സിദ്ധിക്ക് പറഞ്ഞു  "അങ്ങനെയാണെങ്കില്‍ ലാല്‍ പോട്ടെ ഹനീഫ പോവണ്ട . ഒന്നുമില്ലെങ്കിലും ഒരു കൃസ്ത്യാനിയാണല്ലോ' .'ഛേ, എന്നെ അത്രയും വിശ്വാസമില്ലേ? ഞാന്‍ വേറൊരു നമ്പര്‍ കണ്ടുവെച്ചിട്ടാ പറയുന്നത്, ചുമ്മാതല്ല.' കൊച്ചിന്‍ ഹനീഫ രണ്ടും കൽപ്പിച്ചിട്ടാണ് അവസാനം കൊച്ചിൻ ഹനീഫക്ക് മുന്നിൽ എല്ലാവരും വഴങ്ങി ഹനീഫയും സിദ്ധിക്കും ലാലും വീട്ടുടമസ്ഥനെ കാണാന്‍ പുറപ്പെട്ടു. മറ്റുള്ളവരെ കാറില്‍ ഇരുത്തി കൊച്ചിൻ ഹനീഫ വീട്ടിനുള്ളിലേക്ക് കയറിപ്പോയി.രണ്ട് മിനിറ്റായില്ല കൊച്ചിൻ ഹനീഫ പാഞ്ഞു വരുന്നു " അത് ശരിയാവൂല ആശാനേ, അയാള് പരമബോറനാ." ഓട്ടത്തിനിടക്ക് കൊച്ചിൻ ഹനീഫ വിളിച്ചു പറയുന്നുണ്ട് .അവസാന ശ്രമമെന്ന നിലയിൽ സിദ്ധിക്കും ലാലും വീട്ടുടമസ്ഥനെ കണ്ടു അവരുടെ അവസ്ഥ വിവരിച്ചു അപ്പോൾ വീട്ടുടമസ്ഥൻ പറഞ്ഞു "ഷൂട്ടിങ്ങിന് വീട് തന്നേക്കാമെന്ന് ഞാനേതാണ്ട് തീരുമാനിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ദേ ആ തടിയന്‍ കയറിവന്നത്. വന്നപാടെ അയാള്‍ ചെയ്തതെന്തെന്നോ, ദേ ഈ പടത്തിനു മുന്നില്‍ നിന്ന് കുരിശുവരച്ചു. "സിദ്ധിക്കും  ലാലും അയാള്‍ ചൂണ്ടിക്കാട്ടിയ പടത്തിലേക്കുനോക്കി . മഹാ കവി രവീന്ദ്രനാഥ ടാഗോറിന്റെ ഒരു വലിയ ചിത്രം <.>
<.>
Share this post :
 
Copyright © 2015. Chiri - All Rights Reserved
Website Designed and Developed by Creating Website
Disclaimer