സർദാർജി ഫലിതങ്ങൾ -3

രണ്ട് സര്‍ദാര്‍ജിമാര്‍ക്ക് ഒരു കെട്ടിടത്തില്‍ ബോംബ് വയ്ക്കണം. അതിനായി ആ കെട്ടിടം ഉള്ള സ്ഥലത്തേയ്ക്ക് കാറില്‍ പോവുകയായിരുന്നു ഇരുവരും. ഇതിനിടയില്‍ ഒരാള്‍ മറ്റൊരാളോട്. ബോംബ് ഈ കാറില്‍ വച്ച് തന്നെ പൊട്ടിയാല്‍ എന്ത് ചെയ്യും.
അടുത്തയാള്‍- അതിന് പേടിയ്ക്കണ്ട, എനിയ്ക്ക് മറ്റൊരു കാറുണ്ട്.
*********************************************************************************
ഒരു കുതിരയുടെ പുറത്ത് യാത്ര ചെയ്യുകയായിരുന്നു സാന്ത റോഡില്‍ കൂടി പോവുകയായിരുന്ന കുതിര ട്രാഫിക്ക് പോയിന്റിലെ ചുവന്ന ലൈറ്റ് വകവയ്ക്കാതെ മുന്നോട്ട് പോയി. ഇത് കണ്ട ട്രാഫിക്ക് പൊലീസുകാരന്‍ വിസിലടിയ്ക്കാന്‍ തുടങ്ങി. സാന്തയുണ്ടോ നില്‍ക്കുന്നു. പകരം കുതിരയുടെ വാല്‍ ഉയര്‍ത്തി പിടിച്ചിട്ട് സാന്ത വിളിച്ച് പറഞ്ഞു - നമ്പര്‍ നോട്ട് ചെയ്തോ
*********************************************************************************
സര്‍ദാര്‍ജിയ്ക്ക് ഒരാഗ്രഹം മാത്രമേ ഉള്ളു. മരിയ്ക്കുമ്പോള്‍ അപ്പൂപ്പന്‍ മരിച്ച പോലെ മരിയ്ക്കണം. ഉറക്കത്തില്‍. അല്ലാതെ അപ്പൂപ്പന്‍ ഓടിച്ചിരുന്ന കാറിലെ യാത്രക്കാരെപ്പോലെ അലമുറയിട്ടുകൊണ്ടാവരുത്.
*********************************************************************************
വീട്ടിലെ കാളിംഗ് ബെല്‍ നന്നാക്കാനായി സര്‍ദാര്‍ജിയെ ഒരു സ്ത്രീ വിളിച്ചു. നാല് ദിവസം കഴിഞ്ഞിട്ടും സര്‍ദാര്‍ജിയെ കാണാത്തതുകൊണ്ട് വീണ്ടും സ്ത്രീ സര്‍ദാര്‍ജിയെ വിളിച്ചു. സര്‍ദാര്‍ജിക്ക്  ദ്യേഷ്യം വന്നു. എന്നിട്ട് പറഞ്ഞു. - കഴിഞ്ഞ നാല് ദിവസവും ഞാന്‍ അവിടെ വന്നു. കാളിംഗ് ബെല്‍ അമര്‍ത്തി. പക്ഷേ നിങ്ങള്‍ പുറത്ത് വന്നില്ലല്ലോ
*********************************************************************************
സര്‍ദാര്‍ജി ഒരു പെയിന്റിംഗ് നോക്കി ഏറെനേരമായി നില്‍ക്കുകയായിരുന്നു. ഒരു സ്ത്രീ ഇലകള്‍ കൊണ്ട് നഗ്നത മറച്ച ചിത്രമായിരുന്നു അത്. ഗാലറിയുടെ ക്യൂറേറ്റര്‍ വന്ന് സര്‍ദാര്‍ജിയോട് ചോദിച്ചു. നിങ്ങളെന്താ ഈ ചിത്രത്തില്‍ തന്നെ നോക്കി നില്‍ക്കുന്നത്. സര്‍ദാര്‍ജി- ഞാന്‍ ഇലപൊഴിയും കാലത്തിനായി കാത്തു നില്‍ക്കുകയാണ്
*********************************************************************************
സര്‍ദാര്‍ജിയുടെ സഹൃത്തായ ഒരു ചീനക്കാരന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായി. അയാളെ കാണാനായി സര്‍ദാര്‍ജി ആശുപത്രിയില്‍ പോയി. ചൈനക്കാരന്‍ ഇങ്ങനെ പറഞ്ഞ് മരിച്ചു - "ചിങ്,ചോങ്, മൗ, ചു, ചാ" ഇതിന്റെ അര്‍ത്ഥം മനസ്സിലാക്കാനായി സര്‍ദാര്‍ജി ചൈനയിലേയ്ക്ക് പോയി. അപ്പോഴാണ് അര്‍ത്ഥം മനസ്സിലായത്. ഇതായിരുന്നു അര്‍ത്ഥം- എടാ പട്ടീ ഓക്സിജന്‍ ട്യൂബില്‍ ചവിട്ടാതെ കാല് മാറ്റ്...
*********************************************************************************
ഗേള്‍ഫ്രണ്ട് സാന്തയുടെ ഗേള്‍ ഫ്രണ്ട് ഒരു ദിവസം സര്‍ദാര്‍ജിയോട് പറഞ്ഞു. എന്റെ വിവാഹ നിശ്ചയം നടക്കാന്‍ പോവുകയാണ്. വാട്ട് വില്‍ യു ഗീവ് മി? വില്‍ യു ഗീവ് മീ എ റിംഗ്? സര്‍ദാര്‍ജിയുടെ ഉത്തരം ഉടന്‍ വന്നു. തീര്‍ച്ചയായും. നിന്റെ ഫോണ്‍ നമ്പര്‍ മാറിയിട്ടില്ലല്ലോ
*********************************************************************************
സര്‍ദാര്‍ജി ടോയിലറ്റില്‍ നില്‍ക്കുകയായിരുന്നു. അപ്പോഴാണ് ഒരു ബ്രിട്ടീഷ് കാരന്‍ അവിടേയ്ക്ക് വന്നത്. സര്‍ദാര്‍ജിയെ കണ്ട അയാള്‍ കുശലം ചോദിച്ചു. "ഹൗ ഡു യു ഡു?" സര്‍ദാര്‍ജിയുടെ ഉത്തരം ഉടന്‍ വന്നു. "ഐ ഓപണ്‍ ദ് സിപ്പ് ആന്റ് ഡൂ"
*********************************************************************************
സര്‍ദാര്‍ജി ഒരു നമ്പര്‍ ഡയല്‍ ചെയ്തു. അങ്ങേതലയ്ക്കല്‍ നിന്ന് ഒരു കിളി നാദം. സര്‍ദാര്‍ജി- നിങ്ങള്‍ ആരാ? ഉത്തരം - ഇത് സീതയാണ്. സര്‍ദാര്‍ജി ഫോണ്‍ കമ്പനിയെ ചീത്തപറഞ്ഞ് കൊണ്ട് ഫോണ്‍ കട്ട് ചെയ്തു. "ചണ്ഡിഗഢിലേയ്ക്ക് വിളിച്ചാല്‍ ഫോണ്‍ പോകുന്നത് അയോദ്ധ്യയിലേയ്ക്കാണ്" <.>
<.>
Share this post :
 
Copyright © 2015. Chiri - All Rights Reserved
Website Designed and Developed by Creating Website
Disclaimer