സ്റ്റീവ് ജോബ്സിനെ ആപ്പിൾ കച്ചോടക്കാരനാക്കിയ വീട്ടമ്മ

സംഭവം നടക്കുന്നതു 1983 കാലഘട്ടത്തിലാണ് ,ആപ്പിൾ ലോകത്തെ ആദ്യത്തെ ടച്ച് ഫോണ്‍ പുറത്തിറക്കിയ കാലം  (1983 ഇൽ ടച്ച് ഫോണോ ! കേട്ടിട്ട് ഞെട്ടിയോ..? സംഭവം സത്യമാണ്) മൊബൈൽ ടെക്നോളജിയൊന്നും കണ്ടുപിടിക്കാത്ത ആ കാലത്ത് ലാൻഡ് ഫോണിലായിരുന്നു ആപ്പിളിന്റെ വിപ്ലവാത്മകമായ പരീക്ഷണം. ഇന്റർനെറ്റ്‌ എന്ന് പലരും കേൾക്കുന്നതിനുമുന്നേതന്നെ ആ ഫോണിൽ മോഡവും ഉണ്ടായിരുന്നു .നമ്മൾ പലരും ഓണ്‍ലൈനായി പണം ട്രാൻസ്ഫർ ചെയ്യാൻ തുടങ്ങിയിട്ട് ഏറിവന്നാൽ പത്ത് കൊല്ലം ആയിക്കാണും എന്നാൽ  സ്ക്രീനിൽ പേന കൊണ്ട് ഒപ്പിട്ട് പണം ട്രാൻസ്ഫർ ചെയ്യാനുള്ള സംവിധാനം ആ ഫോണിൽ ഉണ്ടായിരുന്നു .

ഇനി ചിരിയിലേക്ക് കടക്കാം ആ ഫോണിന്റെ കണ്ടുപിടുത്തം സ്റ്റീവ് ജോബ്സിനു അൽപ്പം ഗമ  ഒക്കെ വരുത്തി .ആ ഇടക്കാണ് ഒരു സുഹൃത്ത് സ്റ്റീവ് ജോബ്സിനെ തന്റെ വീട്ടിലോട്ട് ക്ഷണിച്ചത് ഉൾനാട്ടിൽ ആയിരുന്നു സുഹൃത്തിന്റെ വീട്  .അധികം ലോകവിവരമൊന്നും ഇല്ലാത്ത ഒരു സ്ത്രീയായിരുന്നു സുഹൃത്തിന്റെ ഭാര്യ .സുഹൃത്ത് സ്റ്റീവിനെ ഭാര്യക്ക് പരിചയപ്പെടുത്തി കൊടുത്തു ആപ്പിൾ ഉടമയാണെന്നും വലിയ പണക്കാരണനെന്നും  മറ്റും പറഞ്ഞ് . ആ സ്ത്രീ ആശ്ചര്യത്തോടേ ചോദിച്ചു 'ആപ്പിൾ കച്ചോടമൊക്കെ സിറ്റിയിൽ  വലിയ ബിസിനിസ്സ് ആണല്ലെ'   ആ പാവം വീട്ടമ്മയ്ക്ക് ആകെ അറിയുന്ന ആപ്പിൾ കഴിക്കുന്ന ആപ്പിൾ മാത്രമായിരുന്നു .
<.>
<.>
Share this post :
 
Copyright © 2015. Chiri - All Rights Reserved
Website Designed and Developed by Creating Website
Disclaimer