ഏപ്രിൽ ഒന്നിന് ക്യാപ്റ്റൻ സ്ഥാനം രാജി വെച്ച ഗാംഗുലി

യുവരാജ് സിംഗിന്റെ ഏകദിന അരങ്ങേറ്റത്തിന്റെ തലേദിവസം ഗാംഗുലി യുവരാജിന്റെ മുറിയിൽ വന്നിട്ട് ചോദിച്ചു  'നാളെ ഓപ്പണ്‍ ചെയ്യില്ലേ' എന്ന് . ഒന്ന് ഞെട്ടിയ യുവരാജ് ഓപ്പണ്‍ ചെയ്യമെന്ന് പറഞ്ഞു ഗാംഗുലി മുറിയിൽ നിന്ന് പോയതും ജീവിതത്തിൽ ഇന്ന് വരെ ഒരു ഫസ്റ്റ് ക്ലാസ് മത്സരത്തിൽ പോലും ഓപ്പണ്‍ ചെയ്യാത്ത യുവരാജിന്റെ ടെൻഷൻ ആരംഭിച്ചു .ക്യാപ്റ്റന്റെ വാക്ക് ധിക്കരിക്കാനും വയ്യ ഓപ്പണ്‍ ചെയ്യാനുള്ള ആത്മവിശ്വാസവും ഇല്ല തന്റെ ക്രിക്കറ്റ് ഭാവിയെ കുറിച്ചു പോലും യുവരാജ് ചിന്തിച്ചു  .എന്തിനധികം പറയുന്നു അന്ന് രാത്രി ഉറങ്ങാൻ യുവരാജിനു ഉറക്ക ഗുളികയുടെ  സഹായം വേണ്ടി വന്നു

അടുത്ത ദിവസം ഭക്ഷണം കഴിക്കുന്നതിന്റെ ഇടയിൽ ഗാംഗുലി യുവരാജിന്റെ അടുത്ത് വന്ന് പറഞ്ഞു ഓപ്പണ്‍ ചെയ്യാൻ തമാശക്ക് പറഞ്ഞതാണെന്ന് .അപ്പോഴാണ്‌ യുവരാജിന് ശ്വാസം നേരെ വീണത്

ഗാംഗുലി ഈ സംഭവം അന്നേ മറന്നു എന്നാൽ യുവരാജ് വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല കൃത്യം അഞ്ച് വർഷം കഴിഞ്ഞ് ഒരു ഏപ്രിൽ ഒന്നാം തിയ്യതി   യുവരാജ് ഗാംഗുലിക്ക് എട്ടിന്റെ പണികൊടുത്തു

ടീം മീറ്റിംഗ് നടക്കുന്ന സമയം ഗാംഗുലി എത്തുന്നതിനു മുന്നേ തന്നെ ടീം അംഗങ്ങൾ അവിടെ എത്തിയിട്ടുണ്ട് .ഗാംഗുലി എത്തിയതും ആരും ഒന്നും മിണ്ടാതെയായി എല്ലാവരും മുഖം കറുപ്പിച്ചു ഇരിക്കുന്നു ഗാംഗുലിക്ക് എന്തോ പന്തികേട് തോന്നി . ഗാംഗുലി മറ്റുള്ളവരോട് സംസാരിക്കാൻ ശ്രമിക്കുന്നുണ്ട് എന്നാൽ ആരും പ്രതികരിക്കുന്നില്ല .വീരേദ്ര സേവാഗും ഹർഭജൻ സിംഗും ഒരു പത്രത്തിനു ഗാംഗുലി നൽകിയ  അഭിമുഖത്തിന്റെ പ്രിന്റ്‌ ഔട്ട്‌ ടീം മാനേജർക്ക് നൽകി ഒരു കോപ്പി ഗാംഗുലിക്കും . തലേ ദിവസം ടീം അംഗങ്ങൾ തന്നെ ഉണ്ടാക്കിയ സാങ്കൽപ്പിക അഭിമുഖത്തിന്റെ പ്രിന്റ്‌ ഔട്ട്‌ ആയിരുന്നു അത് . '' ടീം അംഗങ്ങളുടെ പെരുമാറ്റം ശരിയെല്ലാഎന്നും പ്രത്യേകിച്ച് യുവരാജും ഹർഭജനും ഡ്രസ്സിംഗ് റൂമിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്നൊക്കെയാണു ആ അഭിമുഖത്തിൽ ഉണ്ടായിരുന്നത് " ഗാംഗുലി താൻ ഇങ്ങനെ ഒരു അഭിമുഖം കൊടുത്തിട്ടില്ലാ എന്ന് പറഞ്ഞു ടീം അത് വിശ്വാസത്തിലെടുക്കാതെ ഗാംഗുലിയോട് തർക്കിക്കാൻ തുടങ്ങി ചിലർ ഇങ്ങനെ ഒരു ക്യാപ്റ്റന്റെ കീഴിൽ ഇനി കളിക്കാൻ കഴിയില്ലാ എന്ന് തറപ്പിച്ചു പറഞ്ഞു ഗാംഗുലി തന്റെ നിരപാരധിത്വം ബോധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് ആരും ചെവി കൊള്ളുന്നില്ല .പെട്ടന്ന് ആശിഷ് നെഹ്റയും ഹർഭജനും ഇങ്ങനെ ഒരു ക്യാപ്റ്റൻ പങ്കെടുക്കുന്നു മീറ്റിംഗിൽ ഇരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ക്ഷോഭിച്ചുകൊണ്ട് അവിടെ നിന്ന് ഇറങ്ങിപ്പോയി .തന്റ സഹതാരങ്ങൾ വർഷങ്ങളായി തന്നെ അറിയുന്നവർ തന്നെക്കാൾ ഏറെ ഒരു പത്രക്കട്ടിങ്ങിനെ വിശ്വസിക്കുന്നല്ലോ എന്ന വേദനയോടെ " താൻ അഭിമുഖം കൊടുത്തിട്ടില്ലാ എന്ന് ഒരിക്കൽക്കൂടി സത്യം ചെയ്ത് പറഞ്ഞ് ക്യാപ്റ്റൻ സ്ഥാനം രാജി വെക്കുന്നതായി പ്രഖ്യാപിച്ചു '' അതിനു ശേഷം  ദ്രാവിഡിനെ നോക്കി താനും എന്നെ മനസിലാക്കുന്നില്ലല്ലോ എന്ന ഭാവത്തിൽ അപ്പോൾ ദ്രാവിഡ് ചിരിച്ചു കൊണ്ട് പറഞ്ഞു 'ഏപ്രിൽ ഫൂൾ ' ടീം ഏറ്റു പറഞ്ഞു 'ഏപ്രിൽ ഫൂൾ ' കലി തുള്ളിയ ഗാംഗുലി അവിടെ ഉണ്ടായിരുന്ന ഒരു ബാറ്റ് എടുത്തു ടീം അംഗങ്ങളെ അവിടെന്ന് ഓടിച്ച് വിട്ടു .ഓടുന്നതിന്റെ ഇടയിൽ ടീം അംഗങ്ങൾ ഒപ്പിട്ട ഒരു പേപ്പർ യുവരാജ് ഗാംഗുലിക്ക് നൽകി അതിലെ വാചകം ഇങ്ങനെ ആയിരുന്നു "Dada, we all love you" ദാദാ ഞങ്ങൾ എല്ലാവരും നിങ്ങളെ സ്നേഹിക്കുന്നു .


<.>
<.>
Share this post :
 
Copyright © 2015. Chiri - All Rights Reserved
Website Designed and Developed by Creating Website
Disclaimer