ബിൽഗേറ്റ്സിനു പറ്റിയ അമളി

ബിൽഗേറ്റ്സിനു പോകാനുള്ള വിമാനം വൈകിയതുകൊണ്ട് അദ്ദേഹവും ഭാര്യയും വിമാനത്താവളത്തിലെ വിശ്രമമുറിയിൽ ഇരിക്കുന്ന നേരം ഒരു ചെറുപ്പക്കാരൻ അവരുടെ അടുത്തേക്ക് വന്ന് സംസാരിക്കാൻ തുടങ്ങി ആ ചെറുപ്പക്കാരന്റെ വിനയത്തോടെയുള്ള പെരുമാറ്റം ബിൽഗേറ്റ്സിനു വളരെ ഇഷ്ട്ടപ്പെട്ടു ഇത്ര നല്ല ചെറുപ്പക്കാർ ലോകത്ത്  ഇപ്പോഴും ഉണ്ടല്ലോ എന്ന് അദ്ദേഹം ഭാര്യയോട് സൂചിപ്പിക്കുകയും ചെയ്തു .ആ യുവാവ് ഭവ്യതയോടെ ബിൽഗേറ്റ്സിനോട് അപേക്ഷിച്ചു  "സാർ ഞാൻ കുറച്ചു അപ്പുറത്ത് നാലഞ്ച് ആളുകളുമായി സംസാരിച്ചു നിൽക്കും അപ്പോൾ അങ്ങ് അവിടെ വന്നു ഒരു ഹലോ പറയണം .അപ്പോൾ അവരുടെ മുന്നിൽ എനിക്ക് ഒരു വെയ്റ്റ് കിട്ടും.മാത്രമല്ല എന്റെ ബിസിനസ്സിനും ഗുണം ചെയ്യും" ആദ്യം ബിൽഗേറ്റ്സ് ഒന്ന് മടിച്ചു എന്നാൽ ഭാര്യ അദ്ദേഹത്തോട് പറഞ്ഞു ഒരു ഹലോ പറയാനല്ലേ അത് പറഞ്ഞോളൂ .ആ ചെറുപ്പക്കാരൻ വീണ്ടും ദയനീയമായി അപേക്ഷിച്ചു "സാർ ഒരു ഹലോ മാത്രം പറഞ്ഞാൽ മതി " ബിൽഗേറ്റ്സ് സമ്മതിച്ചു .ചെറുപ്പക്കാരൻ അവിടെ നിന്ന് പോയി ആളുകളോട് സംസാരിക്കാൻ തുടങ്ങി .പറഞ്ഞ പോലെ ബിൽഗേറ്റ്സ് അവിടെ പോയി ചെറുപ്പക്കാരനോട് ഹലോ പറഞ്ഞു ഉടനെ യുവാവ്  ഗൗരവത്തിൽ പ്രതികരിച്ചു 

" പ്ലീസ് ബിൽഗേറ്റ്സ് ഞാനൽപ്പം തിരക്കിലാണ് കുറച്ചു കഴിഞ്ഞിട്ട് വരൂ "

<.>
<.>
Share this post :
 
Copyright © 2015. Chiri - All Rights Reserved
Website Designed and Developed by Creating Website
Disclaimer