കുസൃതി ചോദ്യങ്ങള്‍ 1

A)ആള്‍ക്കാര്‍ ഏറ്റവും ക്ഷീണിതരായി കാണപ്പെടുന്ന മാസമേത്?
    
B)ഏറ്റവും തിരക്കുള്ള ആളുകൾ ഏതു രാജ്യക്കാരാണ് ?
   
C)സാമ്പാറും രസവും തമ്മിലുള്ള വ്യത്യാസം എന്ത്?
   
D)മിക്ക മുസ്ലിം പള്ളികളിലും പച്ച പെയിന്റ്  അടിക്കുന്നത് എന്തുകൊണ്ട്?
   
E)നാവു കൊണ്ട് ഇര പിടിക്കുന്ന ജീവി ഏത് ?
   
F)സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് താല്പര്യമില്ലാത്ത പെന്‍ഷന്‍? 
   
G)കാറ്റും കറന്റും തമ്മിലുള്ള ബന്ധം എന്ത്?
   
H)വലിക്കും തോറും നീളം കുറയുന്ന ഒരു വസ്തു ഏത്
    
I)കിസ്സ്‌ ചെയ്യാൻ ഇഷ്ടമുള്ള മലയാള നടൻ
         
J)തലയില്‍ കാലുള്ള ജീവി ഏത് ?


A)ഏപ്രിൽ (മാർച്ച് കഴിഞ്ഞ്‌ ആണ് ഏപ്രിൽ )

B)അർജന്റീന

C)സാമ്പാർ ഒഴിച്ച് ചോറുണ്ടാൽ രസം ഉണ്ടാവും എന്നാൽ രസം ഒഴിച്ച്        ചോറുണ്ടാൽ സാമ്പാറ്ഉണ്ടാവില്ല

D)ബ്രഷ് കൊണ്ട്

E)വക്കീല്‍ , ഇൻഷുറൻസ് ഏജെന്റ്

F)സസ്പെന്‍ഷന്‍

G)കാറ്റടിച്ചാൽ കറന്റ് പോകും കറന്റ്  അടിച്ചാൽ കാറ്റും പോകും

H)സിഗരറ്റ്

I)ഉമ്മർ

J)പേന്‍  
<.>
<.>
Share this post :
 
Copyright © 2015. Chiri - All Rights Reserved
Website Designed and Developed by Creating Website
Disclaimer