കുസൃതി ചോദ്യങ്ങള്‍ 3

A പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും മറ്റുള്ളവര്‍ കാണാതെ ചെയ്യുന്ന കാര്യം എന്താണ്?

B ODD നമ്പറും EVEN നമ്പറും തമ്മില്‍ എങ്ങനെ തിരിച്ചറിയാം??

C ചപ്പാത്തി ഉം ചിക്കന്‍ ഗുനിയ ഉം തമ്മില്‍ ഉള്ള വ്യത്യാസം എന്താണ് ?

D പൊടിയിട്ടാല്‍ വടിയാവുന്നതെന്ത്‌?

E ഒരു കുളത്തില്‍ 10 മീന്‍ ഉണ്ടായിരുന്നു. ഒന്ന്  ചത്തുപോയി. അതിന്നു ശേഷം കുളത്തിലെ വെള്ളം ഉയരാന്‍ തുടങ്ങി  എന്താ കര്യം?

F സമയത്തെ വെട്ടിമുറിച്ചാല്‍ എന്തുകിട്ടും?

G ജാതിമതഭേദമെന്യേ എല്ലാവരും തലകുനിക്കുന്നതാരുടെ മുൻപിലാണ്

H മിന്നാമിനുങ്ങ് ഉറങ്ങാന്‍ നേരം‌ അതിന്റെ കുഞ്ഞുങ്ങളോട് പറയാറുള്ളതെന്ത്?


I നിരീശ്വരവാദികള്‍ നിർമ്മിച്ച സിനിമയുടെ പേരെന്ത് ..?

J മറ്റൊരു ജീവിയ്ക്കും ഇല്ലാത്തതായി കുരങ്ങനെന്താണുള്ളത്?

A വോട്ട്

B രണ്ടു നമ്പറും കൂടി എടുത്തു തറയിലേക്കു ഇടുക ... ODD(ഓട്) പൊട്ടും

C ചപ്പാത്തി മനുഷ്യൻ പരത്തുന്നു,ചിക്കന്‍ ഗുനിയ കൊതുകാണ് പരത്തുന്നത്

D പുട്ട്

E മീനിന്റെ മരണത്തിൽ വേദനിച്ച് മറ്റു മീനുകൾ കരഞ്ഞത് കൊണ്ട്

F ടൈം‍പീസ്

G ബാര്‍ബറുടെ

H മക്കളേ, വിളക്കണച്ചിട്ടു കിടന്നുറങ്ങണേ

I ഗോഡ്സില്ല

J കുരങ്ങന്റെ കുട്ടികൾ 
<!—start of prevent copy paste -->
<!—end of prevent copy paste -->
Share this post :
 
Copyright © 2015. Chiri - All Rights Reserved
Website Designed and Developed by Creating Website
Disclaimer