ടിന്റുമോന്‍ ഫലിതങ്ങൾ 1

ടീച്ചര്‍ :ഹാര്‍ട്ട് ഓപറേഷനു Byepass എന്നു പറയാന്‍ കാരണം ?
ടിന്റുമോന്‍: ഓപറേഷന്‍ വിജയിച്ചാല്‍ Pass അല്ലെങ്കില്‍ Bye
*********************************************************************************
ടിന്റുമോന്‍: മമ്മീ എനിക്കുടനെ കല്യാണം കഴിക്കണം.
മമ്മി: എന്തേ ഇത്ര പെട്ടെന്ന്?
ടിന്റുമോന്‍: ഭാര്യ വഴി ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകുമെന്നാണ് ഈയാഴ്ചത്തെ നക്ഷത്രഫലത്തില്‍ കാണുന്നത്
*********************************************************************************
അപ്പൻ : മോനേ, നിന്നെ പള്ളിലച്ചൻ ആക്കാമെന്ന് ഞാൻ നേർച്ച നേർന്നിട്ടുണ്ട്.
ടിന്റുമോൻ : ചതിച്ചല്ലോ അപ്പാ,  എന്റെ മോനെ പള്ളിലച്ചൻ ആക്കാമെന്ന് ഞാനും നേർന്നിരിക്കുകയാ!
*********************************************************************************
ടിന്റു മോന്‍: ഐം ഗോയിംഗ് ഇതിന്ടെ അര്‍ഥം എന്താടി….
ടുണ്ടുമോള്‍ ‍: ഞാന്‍ പോകുകയാണ്, അങ്ങിനെ അങ്ങ് പോയാലോ അര്‍ഥം പറഞ്ഞിട്ട പോയാല്‍ മതി
*********************************************************************************
ടിന്റുമോന്‍: എന്‍റെ കണ്ണിലേക്കൊന്ന് നോക്കിക്കെ എന്തെങ്കിലും കാണുന്നുണ്ടോ?
പെണ്‍കുട്ടി; സ്നേഹത്തിന്‍റെ തിരമാലകള്‍
ടിന്റുമോന്‍ :മണ്ണാങ്കട്ട....!!!! കണ്ണില്‍ എന്ത് കോപ്പാ പോയതെന്ന് നോക്കെടീ
*********************************************************************************
സാർ എന്താ ഹോംവര്‍ക്ക് ചെയ്യാത്തത്?
ടിന്റുമോന്‍: കറന്റ ഇല്ലാരുന്നു.
സാർ: കറന്റ ഇല്ലെങ്കില്‍ മെഴുകുതിരി ഉപയോഗിക്കണം…
ടിന്റുമോന്‍: തീപെട്ടി പൂജാ മുറിയില്‍ ആയിരുന്നു.
സാർ : അതെന്താ പൂജാ മുറിയില്‍ പോയി തീപെട്ടി എടുത്താല്‍?
ടിന്റുമോന്‍: കുളിക്കാതെ എങ്ങനെയാ പൂജാ മുറിയില്‍ കേറുന്നത്?
സാർ: എന്തുകൊണ്ടാ കുളിക്കാത്തത്?
ടിന്റുമോന്‍: ടാങ്കില്‍ വെള്ളമില്ലായിരുന്നു സാര്‍…
സാർ: അതെന്താ ടാങ്കില്‍ വെള്ളം പമ്പ് ചെയ്യാത്തത്?
ടിന്റുമോന്‍:അതെല്ലെടോ ഞാന്‍ ആദ്യമേ പറഞ്ഞത്, കറന്റ ഇല്ലായിരുന്നെന്ന്.
*********************************************************************************
ടിന്റുമോന്‍ : ഈ ഈജിപ്തിലെ കുട്ടികളുടെ കാര്യം ആലോചിച്ചാല്‍ വിഷമം തോന്നും അല്ലെ ടീച്ചര്‍ ?
ടീച്ചര്‍ :അവര്‍ക്കെന്തുപറ്റി ?
ടിന്റുമോന്‍ :ജനിക്കുമ്പോള്‍ മുതല്‍ ഡാഡി എന്നു വിളിക്കുന്നയാള്‍ മരിച്ചു കഴിഞ്ഞാല്‍ പിന്നെ മമ്മി ... അവര്‍ ആകെ കണ്‍ഫ്യൂഷന്‍ ആയി പ്പോവില്ലേ
*********************************************************************************
ടീച്ചര്‍: ജീവിച്ചിരിക്കുമ്പോള്‍ ഒരുപേരും മരിച്ചാല്‍ കൂടുതല്‍ പേരിലും അറിയപ്പെടുന്ന ജീവി ?
ടിന്റുമോന്‍ : കോഴി..
ടീച്ചര്‍ :അതെങ്ങനെയാ ?
ടിന്റുമോന്‍:ചിക്കന്‍ ഫ്രൈ ,ചിക്കന്‍ കറി,ചിക്കന്‍ ബിരിയാണി ,ചില്ലി ചിക്കന്‍ ...
*********************************************************************************
ടീച്ചര്‍ :മഴയുള്ള പാതിരാത്രി പാട്ടുപാടുന്നത് ആരാണ് ?
ടിന്റുമോന്‍ :ഹംസ
ടീച്ചര്‍ :ഹംസയോ
ടിന്റുമോന്‍:കേട്ടിട്ടില്ലേ
"പാതിരാമഴയേതോ ഹംസ ഗീതം പാടി
*********************************************************************************
ടിന്റു ചര്‍ച്ചില്‍ പോയപ്പോള്‍:
ഫാദര്‍: നീ എന്താ യേശുവിനെ തന്നെ നോക്കി നില്‍ക്കുന്നെ??
ടിന്റു: ഞാന്‍ പല ദൈവങ്ങളെ കണ്ടിട്ടുണ്ട് സിക്സ്  പായ്ക്ക് ഉള്ള ദൈവത്തെ ആദ്യമായാ കാണുന്നെ
<.>
<.>
Share this post :
 
Copyright © 2015. Chiri - All Rights Reserved
Website Designed and Developed by Creating Website
Disclaimer