ടിന്റുമോന്‍ ഫലിതങ്ങൾ 2

ന്യൂസ്‌ പേപ്പര്‍ ഹെഡിംഗ്:മിനി ലോറി ഇടിച്ചു മരിച്ചു..
ഇതു വയിച്ച ടിന്റുമോന്‍ : ലോറി ഇടിച്ചു മരിച്ചത് മിനി ….പേരും ഫോട്ടോയും കുട്ടപ്പന്റെ
*********************************************************************************
ടീച്ചര്‍ :ഊഷ്മാവ് അളക്കുന്ന ഉപകരണം ഏതാ ?
ടിന്റുമോന്‍:ചട്ടുകം
ടീച്ചര്‍:ഞാന്‍ എന്താചോദിച്ചതു  ?
ടിന്റുമോന്‍:ഉപ്പുമാവ് ഇളക്കുന്ന ഉപകരണമല്ലേ ടീച്ചര്‍ ?
*********************************************************************************
100 രൂപയ്‍ക്ക് എന്തു വാങ്ങിയാലും ഒരു സാരി ഫ്രീ എന്ന ബോര്‍ഡ് കണ്ട് ടിന്‍റുമോന്‍ കടയില്‍ കയറി. കടക്കാര്‍ ടിന്‍റുമോനെ പിടിച്ചു പുറത്താക്കി .100 രൂപയ്‍ക്ക് എന്തു സാധനമാണ് ടിന്‍റുമോന്‍ അവിടെ നിന്ന് വാങ്ങിയത് ?"ചില്ലറ"
*********************************************************************************
ടിന്റുമോന്‍ മെഡിക്കല്‍ ഷോപ്പില്‍: "ചുമക്കുള്ള മരുന്ന് തരൂ"
മെഡിക്ക്: ടോണിക്കാണോ?
ടിന്റുമോന്‍: ടോണിക്കല്ല അവന്‍റെ അമ്മാവനാ
*********************************************************************************
ലേഡി: മോനെ ഈ വാവയെ ആന്റിക്ക് തരുമോ?
ടിന്റു മോന്‍: എന്റെ അമ്മക്ക് വാവയെ കൊടുത്തത അച്ഛനാ , ആന്റി അച്ഛനോട് പറഞ്ഞാല്‍ ആന്റി ക്കും തരും….ഒരു വാവയെ
*********************************************************************************
ടിന്‍റുമോന്‍ ഡോക്ടറോട്- ഈ പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ എത്ര രൂപയാകും ?
ഡോക്ടര്‍- ഒരു അഞ്ചു ലക്ഷം രൂപയാകും
ടിന്‍റുമോന്‍- പ്ലാസ്റ്റിക് ഞാന്‍ കൊണ്ടുവന്നാലോ ?
*********************************************************************************
ഡ്രൈവിങ് പഠിക്കാനിരിക്കുന്ന ടിന്‍റുമോനോട് ഗിയറില്‍ പിടിച്ചിട്ട് പരിശീലകന്‍- ഫസ്റ്റ് എങ്ങോട്ടാ ?
ടിന്‍റുമോന്‍- ഫസ്റ്റ് നമുക്ക് മാമന്‍റെ വീട്ടില്‍ പോകാം..
*********************************************************************************
ടിന്റുമോന്‍ ക്ഷേത്രത്തിലെ ഉത്സവത്തിലേക്ക് കഥകളി ബുക്ക് ചെയ്യാന്‍ പൊയി.
ടിന്‍റുമോന്‍- കഥകളി റേറ്റ് എത്രയാ ?
കഥകളിക്കാരന്‍- കഥ ദുര്യോധന വധം കളിക്കണ റേറ്റ് ഇരുപത്തയ്യായിരം രൂപാ
ടിന്റുമോന്‍:പതിനായിരം രൂപ തരും, വധിക്കണ്ട..ഒന്നു വിരട്ടി വിട്ടാല്‍ മതി
*********************************************************************************
ടിന്റുമോന്‍ രാവിലെ പത്ര പാരായണത്തില്‍
ലോങ്ങ്‌ ജമ്പില്‍ ഇന്ത്യന്‍ താരത്തിനു സ്വര്‍ണം നഷ്ടപെട്ടു...
ടിന്റുമോന്‍ :അങ്ങനെതന്നെ വേണം ചാടുന്ന സമയത്ത് സ്വര്‍ണം ഊരി വെക്കാഞ്ഞിട്ടല്ലേ
*********************************************************************************
ടിന്റുമോന്റെ വീടിനടുത്തൊരു ശിവന്റെ അമ്പലമുണ്ടായിരുന്നു.
ടിന്റുമോന്‍ എല്ല ദിവസവും അവിടെ പോയി പ്രാര്‍ത്ഥിക്കുമായിരുന്നു.
ഒരു ദിവസം പൂജാരി ശിവനെ മാറ്റി ഗണപതിയെ വച്ചു.
ടിന്റു വന്നപ്പോള്‍ ഗണപതിയെ കണ്ട് ടിന്റുമോന്‍ ഗണപതിയോട്:
"മോനെ അച്ചനെന്തിയെ? അച്ചന്‍ വരുമ്പോള്‍ അങ്കിള്‍ വന്നിരുന്ന കാര്യം പറയണേ..."

< .>
<.>
Share this post :
 
Copyright © 2015. Chiri - All Rights Reserved
Website Designed and Developed by Creating Website
Disclaimer