ഫലിത ബിന്ദുക്കള്‍ 1


മത്തായി ‍ ഒരിക്കല്‍ കുടിച്ചുപൂസ്സായി കന്യാസ്ത്രീ മടത്തിനു മുന്നിലെ ഗെയിറ്റില്‍ ഒരു കൈകൊണ്ട്‌ തൂങ്ങിയാടി മടത്തിലേക്കു തെറിയഭിഷേകം നടത്തി .കുറേ കഴിഞ്ഞിട്ടും പോകാതായപ്പോള്‍ മടത്തിലെ ആളുകള്‍ അറിയിച്ചതനുസരിച്ച്‌ പോലീസ്‌ വന്ന്‌ മത്തായിയെ പോക്കിയെടുത്തുകൊണ്ടു പോയി .പിറ്റേന്നു കോടതിയില്‍ ഹാജരാക്കിയ പ്രതിയോടു ജഡജി പറഞ്ഞു :

"മദ്യപിച്ചു റോഡില്‍ നിന്ന്‌ അസഭ്യം പറഞ്ഞതിനു താങ്കള്‍ക്ക്‌ നൂറു രൂപ പിഴവിധിച്ചിരിക്കുന്നു"
വിധികേട്ടതും മത്തായി ‍ മുണ്ട്‌ പൊക്കി അണ്ടര്‍വെയറിന്റെ കീശയില്‍ നിന്നും നൂറിന്റെ ഒരു നോട്ടെടുത്തു ജഡ്ജിയ്ക്കു മുന്നില്‍ നീട്ടിയിട്ടു പറഞ്ഞു :
"നൂറു ഉലുവാ ... ഇന്ന പിടിച്ചോ !!"
കോടതി ഉടന്‍ ഉത്തരവിട്ടു :"ഇപ്പോള്‍ കോടതിയെ അപമാനിച്ചതിനു താങ്കളെ ഒരു മാസത്തേക്ക് തടവിനു വിധിച്ചിരിക്കുന്നു"
*********************************************************************************
പാല് കുടിക്കാന്‍ മടി കാണിക്കുന്ന കുട്ടിയോട് അമ്മ -- വേഗം പാല് കുടിക്ക്
പാല് കുടിച്ചാല്‍ വലുതാകുമ്പോള്‍ ഒരു ഒരു ഡോക്ടര്‍ ആകും
ഇത് കേട്ട് കൊണ്ട് വന്ന മൂത്ത കുട്ടി -- അമ്മെ അതില്‍ നിന്നും കുറച്ചു
എനിക്ക് കൂടി താ വലുതാകുമ്പോള്‍ എനിക്ക് ഒരു മെഡിക്കല്‍ സ്റ്റോര്‍ എങ്കിലും ഇടാമെല്ലോ
*********************************************************************************
ലോ ഫ്ലോര്‍ ബസ്സില്‍ യാത്ര ചെയ്യുക യായിരുന്ന രാമു, സൈഡില്‍ തൂക്കി യിട്ടിരിക്കുന്ന ചുറ്റിക എടുത്ത് ബസ്സിന്റെ സൈഡ് ഗ്ലാസ്‌ പൊട്ടിച്ചു.   അത് കണ്ടു അടുത്തിരിക്കുന്ന ആള്‍ ചോദിച്ചു : നീ എന്ത് ഭ്രാന്താ ഈ കാണി ക്കുന്നത് ?
രാമു - ഇവിടെ എഴുതിയ ബോര്‍ഡ്‌ കണ്ടില്ലേ ..... സൈഡില്‍ ഉള്ള ചുറ്റിക എടുത്ത് ഗ്ലാസ്‌ പൊട്ടിക്കുക എന്ന് !
സഹ യാത്രികന്‍ : എടോ, അതിനു മുകളില്‍ എഴുതിയത് കണ്ടില്ലേ ."അപകടം ഉണ്ടായാല്‍ " എന്ന് ?
രാമു : സുഹൃത്തെ .... ഇന്നലെ എന്റെ കല്യാണം ആയിരുന്നു ... ഇതിലും വലിയ അപകടം ഇനിയെന്തുണ്ടാകാന്‍ ?!!!
********************************************************************************കൃത്യ സമയത്ത് സ്റ്റേഷനില്‍ എത്തിയ
ട്രെയിനിന്റെ ഡ്രൈവറെ സന്തുഷ്ടരായ യാത്രക്കാര്‍
അഭിനന്നിച്ചു അപ്പോള്‍ ഡ്രൈവര്‍ ---ക്ഷമിക്കണം
ഈ ട്രെയിന്‍ ഇന്നലെ ഇതേ സമയത്ത് എത്തെണ്ടതായിരുന്നു
*********************************************************************************
കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉറക്കവും ആഹാരവും വീടും ഒക്കെ ഉപേക്ഷിച്ച് നടക്കുന്നവരെ സന്ന്യാസിമാര്‍ എന്നു വിളിച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് പറയുന്ന പേര് ‘ഐ.ടി പ്രഫഷണല്‍സ് ’എന്നാണ്.കാലം പോയൊരു പോക്കേ…
*********************************************************************************യമലോകത്ത്‌ ഏത്തിയ ശശി യോട് ചിത്രഗുപ്തന്‍ --നിങള്‍ ഭൂമിയില്‍
വല്ല നല്ല കാര്യവും ചെയ്തിട്ടുണ്ടോ ?
ശശി- ഒരു പെണ്‍കുട്ടിയെ ആക്രമിച്ച ഒരുത്തനെ അടിച്ചു വീഴ്ത്തി ,
ബാക്കിയുള്ളവരെ വെല്ലുവിളിച്ചു ....
ചിത്രഗുപ്തന്‍ -വെരി ഗുഡ് ...എന്നായിരുന്നു ?
ശശി- ''ഒരു രണ്ടു മിനിറ്റു മുന്‍പ് ''
*********************************************************************************
വഴിയെ വേഗത്തില്‍ ഓടിപ്പോകുന്ന ഗോപാലനെ കണ്ട് അയല്‍വാസി:എന്താ ഗോപാലാ ഇത്ര വേഗത്തില്‍ ഓടുന്നത്?
ഗോപാലന്‍:ഒരു തല്ലു തീര്‍ക്കാനാ.
അയല്‍വാസി:ആരൊക്കെ തമ്മിലാ തല്ല്?
ഗോപാലന്‍:ഞാനും എന്റെ ഭാര്യയും തമ്മിലാ
*********************************************************************************
രണ്ടു ഭീകരര്‍ ഒരു സ്ഥലത്ത് ബോംബ്‌ വെയ്ക്കുന്നതിനായി കാറില്‍ പോകുകയായിരുന്നു.
ബോംബ്‌ കൈയില്‍ വെച്ചിരിക്കുന്ന ഭീകരന്‍ കാര്‍ ഓടിക്കുന്ന ഭീകരനോട് :
ഒന്ന് വേഗം ഓടിക്കെട, ഈ ബോംബ്‌ ഏതുനിമിഷവും പൊട്ടിത്തെറിക്കാം
അപ്പോള്‍ കാര്‍ ഓടിക്കുന്നവന്റെ മറുപടി
പേടിക്കണ്ടാടാ .. ഡിക്കിയില്‍ ഒരെണ്ണംകൂടി ഇരിപ്പുണ്ടല്ലോ
*********************************************************************************
കാമുകി- എനിക്ക് ഉത്തരവാദിത്തം ഉള്ള ഭര്‍ത്താവിനെ ആണ് വേണ്ടത്
കാമുകന്‍- എന്നാല്‍ അത് ഞാന്‍ തന്നെയാ ....ഞങളുടെ കോളനിയില്‍
എന്ത് അനീതിയും മോഷണവും നടന്നാലും കോളനി നിവാസികള്‍ പറയുന്നത്
അതിനു ഞാന്‍ ആയിരിക്കും '' ഉത്തരവാദി '' എന്നാ
*********************************************************************************
ഭാര്യ-ഒരു ചെറിയ അശ്രദ്ധ മതി ജീവിതം നശിക്കാന്‍
ഭര്‍ത്താവ്-ശെരിയാ പെണ്ണ് കാണാന്‍ വന്നപ്പോ പലഹാരത്തില്‍
ആയിരുന്നു എന്റെ ശ്രദ്ധ


<.>
<.>
Share this post :
 
Copyright © 2015. Chiri - All Rights Reserved
Website Designed and Developed by Creating Website
Disclaimer