ഫലിത ബിന്ദുക്കള്‍ 2

ശശി:ഇന്നലെ ക്ലബ്ബിൽ മദ്യപാന മത്സരം ഉണ്ടായിരുന്നു
ഭാര്യ :അതെയോ ..ആർക്കായിരുന്നു രണ്ടാം സമ്മാനം ???
*********************************************************************************
മാനേജര്‍ സുരേഷിനോട് : മരണാനന്തര ജീവിതത്തില്‍ നിങ്ങള്‍ക്ക് വിശ്വാസം ഉണ്ടോ ?
സുരേഷ് : ഇല്ല സര്‍ അതിന് ഒരു തെളിവും ഇല്ല
മാനേജര്‍: എങ്കില്‍ എനിക്ക് വിശ്വാസമുണ്ട്‌ കാരണം ഇന്നലെ ഇയാള്‍ ലീവ് എടുത്തു
അമ്മാവന്റെ ശവ സംസ്കാര ചടങ്ങിന് പോയില്ലേ ?...ആ അമ്മാവന്‍ ഇന്നലെ
ഇവിടെ വന്നിരുന്നു
*********************************************************************************
മരിച്ചു നരകത്തില്‍ എത്തിയ ശശി യെമധര്‍മനോട് ;; മരിക്കാന്‍ വേണ്ടി വിഷം കഴിച്ചതാ
വിഷത്തില്‍ മായം ഉണ്ടായിരുന്നത് കൊണ്ട് മരിച്ചില്ല
യെമധർമന്‍ : പിന്നെ എങ്ങനെ എവിടെ എത്തി ?
ശശി : ജീവന്‍ രക്ഷിക്കാന്‍ ഉള്ള മരുന്ന് കഴിച്ചതാ
*********************************************************************************
ആദ്യ രാത്രിയിൽ വധു വരനോട് " ചേട്ടൻ പിശാചിനെ കണ്ടാൽ പേടിക്കുമോ ?"
വരൻ : ""ഇല്ല നീ ധൈര്യമായി മെയ്കപ്  കളഞ്ഞോളു ""
*********************************************************************************
ബസ്‌ യാത്രയ്ക്കിടയില്‍ സുന്ദരിയായ ഒരു പെണ്‍കുട്ടി നിങളുടെ സീറ്റിന്
അടുത്ത് വന്നിരുന്നാല്‍ അഹങ്കരിക്കേണ്ട ....നിങ്ങള്‍ക്ക് പ്രായം ആയി
വരുകയാണ് എന്നതിന് തെളിവാണ് അത്
*********************************************************************************
ഒന്നാമന്‍ ‍: എടോ, താനറിഞ്ഞോ. നമ്മുടെ കുട്ടപ്പനില്ലേ..അവന്‍ കവലയിലൊരു കട തുറന്നു.
രണ്ടാമന്‍ ‍: ആഹ കൊള്ളാമല്ലോ. എന്ത് കടയാ. കച്ചവടമൊക്കെ എങ്ങനെ.
ഒന്നാമന്‍ : കച്ചവടമോ, അയാളിപ്പം ജയിലിലാ .
രണ്ടാമന്‍ : ങേ! അതെന്താ?
ഒന്നാമന്‍ : എടോ അയാള്‍ മോഷ്ട്ടിക്കാനാ കട തുറന്നത്
സുകുമാരന്‍ മകനോട്‌ : എന്‍റെ പേര് പറയതക്ക വിധത്തില്‍
നീ വളര്‍ന്നു വലുതായി പ്രശസ്തനാകണം അതാണ് അച്ചന്റെ
വലിയ ആഗ്രഹം
മകന്‍ : ശെരി സുകുമാരാ
*********************************************************************************
പോലീസുകാരന്‍ സ്ത്രീയോട്:നിങ്ങളുടെ കുഞ്ഞിനെ മോഷ്ടിച്ച സ്ത്രീയെ ഓര്‍മ്മയുണ്ടോ?
സ്ത്രീ:മുഖം ഓര്‍മയില്ല.പച്ച ഷിഫോണ്‍ സാരിയാണ് ധരിച്ചിരുന്നത്.കയ്യില്‍ ഡയമണ്ട് പതിച്ച വളയുണ്ടായിരുന്നു.ഒരു ഗോള്‍ഡന്‍ വാച്ചും
*********************************************************************************
ടി വി യുടെ മുന്‍പില്‍ ഇരുന്നു കരയുന്ന ഭര്‍ത്താവിനോട് ഭാര്യ
" നാണമില്ലേ മനുഷ്യാ ചില പെണ്ണു ങ്ങളെ പോലെ സീരിയല്‍
കണ്ടു കരയാന്‍ "
ഭര്‍ത്താവ് " സീരിയല്‍ അല്ലെടി നമ്മുടെ കല്യാണ സിഡി യാ "
*********************************************************************************
രാവിലെ വാങ്ങിയ റേഡിയോയുമായി കടയില്‍ മടങ്ങിയെത്തിയ
ശശി പൊട്ടിത്തെറിച്ചു കൊണ്ട് കടക്കാരനോട്
'' മനുഷ്യനെ പറ്റിക്കുന്നതിന് ഒരു അതിര് വേണം "
കടക്കാരന്‍ " ഏന്തു പറ്റി ""
ശശി " ഈ റേഡിയോയുടെ പുറത്തു എഴുതിയിരിക്കുന്നത്
മെയിഡ് ഇന്‍ ജപ്പാന്‍ ........ വീട്ടിലെത്തി ഓണ്‍ ആക്കിയപ്പോള്‍
പറയുന്നു ദിസ്‌ ഈസ്‌ ഓള്‍ ഇന്ത്യ റേഡിയോ ....മര്യാദയ്ക്ക് മാറി താ
*********************************************************************************
അക്കാലത്തു വരനെ വിവാഹ ദിവസം കുതിരപ്പുറത്തിരുത്തിയാണു കൊണ്ടു വന്നിരുന്നത്.എന്തിനായിരുന്നു അത്?
രാമു:ഓടി രക്ഷപെടാന്‍ ഒരു അവസരം കൊടുക്കുന്നതിനാ ടീച്ചറെ
*********************************************************************************

<.>
<.>
Share this post :
 
Copyright © 2015. Chiri - All Rights Reserved
Website Designed and Developed by Creating Website
Disclaimer