ഫലിത ബിന്ദുക്കള്‍ 3

സി.ഐ  :ഇന്നലെ ആ കവലയിൽ നിന്ന് പൊക്കിയ പൂവാലൻ എവിടെ?
കോണ്‍സ്റ്റബിൾ:നമ്മുടെ വനിതാ എസ് ഐ യെയും കൊണ്ട് സിനിമയ്ക്ക് പോയി
*********************************************************************************
ലൈബ്രറിയിൽ ചെന്ന് ഒരാൾ ...ആത്മഹത്യ ചെയ്യാൻ നൂറു വഴികൾ എന്ന
പുസ്തകം ഒന്ന് തരാമോ?
ലൈബ്രെറിയൻ :പറ്റില്ല അത് തിരിച്ചു കിട്ടില്ല
*********************************************************************************
കഥാകൃത്ത് പത്രാധിപരോട് : സാർ കണ്ണീരിൽ കുതിർന്ന
ഒരു കഥ ഞാൻ എഴുതിയിട്ടുണ്ട്
പത്രാധിപർ : എന്താണ് കഥയുടെ പേര്?
കഥാകൃത്ത്: " കൃഷ്ണമണി "
*********************************************************************************
എസ് ഐ മോഷ്ടാവിനോട് : ഈയിടെ ആയി നീ മോഷ്ടിക്കുന്നതെല്ലാം ഭഗവാന്റെ
വിഗ്രഹങ്ങൾ ആണെല്ലോടാ
മോഷ്ടാവ് : വയസ്സായി വരികയല്ലേ സാറെ ദൈവവിചാരം കൂടി വരികയാ
*********************************************************************************
ഒരു നീഗ്രോ മരിച്ച ശേഷം സ്വർഗത്തിൽ എത്തി
മാലാഖ:നീ ആരാണ്?
നീഗ്രോ:ടൈറ്റാനി ക്കിലെ നായകൻ !!
മാലാഖ കണ്‍ ഫ്യുഷനിൽ ആയി ..മറ്റൊരു മാലാഖയോട് ചോദിച്ചു
"" ടൈറ്റാനിക് മുങ്ങിയതാണോ അതോ കത്തിയതാണോ ""
*********************************************************************************
ബുഫേ പാര്‍ട്ടിയില്‍ പ്ലേറ്റിനൊപ്പം വച്ചിരുന്ന ടിഷ്യു പേപ്പര്‍ കഴിക്കാനുള്ളതാണെന്നു കരുതി ഒരുവന്‍ അത് വായില്‍ വയ്ക്കവേ അടുത്തു നിന്ന സുഹൃത്ത് വിലക്കി :- അത് കഴിക്കരുത്..
ആദ്യത്തെയാള്‍ :- കാരണം..?
സുഹൃത്ത് :- ഒരു രുചിയുമില്ല.
*********************************************************************************
മുംബൈയിലെ ഒരു ബ്യൂട്ടി പാരലറിനു മുന്നിലെ പരസ്യം.
"ഇവിടെ നിന്നും പുറത്തിറങ്ങുന്ന യുവതികളെ കമന്റ് അടിക്കാതിരിക്കാന്‍ യുവാക്കള്‍ പ്രത്യേകം ശ്രദ്ധിക്കുക.
അത് ഒരു പക്ഷെ നിങ്ങളുടെ മുത്തശ്ശി യായിരിക്കാം."
*********************************************************************************
മജിസ്ട്രേറ്റ് പ്രതിയോട് :- നിങ്ങളുടെ വക്കീലാരാണ്?
പ്രതി :- എനിക്ക് വക്കീലിനെ വയ്ക്കാനുള്ള പണമില്ല സര്‍.
മജിസ്ട്രേറ്റ് :- നോക്കു..ഇവിടെ നൂറു രൂപയ്ക്കു വരെ കേസ് അറ്റന്‍ഡ് ചെയ്യുന്ന വക്കീലന്മാര്‍ ധാരാളമുണ്ട്.പോയി അതിലാരെയെങ്കിലും കൂട്ടി വരൂ.
കുറെക്കഴിഞ്ഞു പ്രതി മടങ്ങി വന്നു പറഞ്ഞു:- സര്‍ പുറത്തുള്ള വക്കീലന്മാര്‍ പറയുന്നു നൂറു രൂപയ്ക്കു കേസ് വാദിച്ചിരുന്നവരെല്ലാം മജിസ്ട്രേറ്റ്മാരായെന്ന്.
*********************************************************************************
ബോയിസ് സ്കൂളില്‍ അദ്ധ്യാപകന്‍ വിദ്യാര്‍ഥികള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
" ഒരിക്കലും മദ്യം.സിഗരെറ്റ്‌,മയക്കു മരുന്ന് മുതലായ ഒരു ലഹരിയും ഉപയോഗിക്കില്ല."
വിദ്യാര്‍ഥികള്‍ പ്രതിജ്ഞ ഏറ്റു ചൊല്ലി.
"ഒരിക്കലും ചീട്ടു കളിക്കില്ല."
"പെണ്‍കുട്ടികളെ ഒരിക്കലും ശല്യപ്പെടുത്തില്ല.അവര്‍ക്കൊരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല "
വിദ്യാര്‍ഥികള്‍ അതും ഏറ്റു ചൊല്ലി.
"രാജ്യത്തിനു വേണ്ടി ജീവന്‍ ത്യജിക്കാനും ഞങ്ങള്‍ തയ്യാര്‍".
വിദ്യാര്‍ഥികള്‍ ഉടന്‍ ഏറ്റു ചൊല്ലി.
" തീര്‍ച്ചയായും സര്‍. ഇങ്ങനെ ജീവിക്കുന്നതില്‍ ഭേദം അതാണ്‌."
*********************************************************************************
അദ്ധ്യാപകന്‍ വിദ്യാര്‍ഥിയോട് :- ഗലീലിയോ വിളക്കു വെട്ടത്തു പഠിച്ചു.., ഗ്രഹാം ബെല്‍ മെഴുകുതിരി വെട്ടത്തു പഠിച്ചു...,ഷേക്ക്‌സ്പീയര്‍ സ്ട്രീറ്റ് ലൈറ്റ് വെട്ടത്തില്‍ പഠിച്ചു...ഇതില്‍ നിന്ന് എന്താണ് നിനക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്‌??
വിദ്യാര്‍ഥി :- അവരൊക്കെ ഞങ്ങളെപ്പോലെ പകലെല്ലാം അടിച്ചു പൊളിച്ചു നടക്കുകയായിരുന്നു സര്‍

<.>
<.>
Share this post :
 
Copyright © 2015. Chiri - All Rights Reserved
Website Designed and Developed by Creating Website
Disclaimer