പള്ളീലച്ചന്‍ ഫലിതങ്ങൾ 1

പള്ളീലച്ചന്‍ രാവിലെതന്നെ ഒരു ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു .മാനസാന്തരപ്പെടുവിന്‍ . പുതിയ വഴിയിലൂടെ സഞ്ചരിക്കുവിന്‍ .ബൈക്കില്‍ വന്നൊരു ചെറുപ്പക്കാരന്‍ ആ ബോര്‍ഡ് കണ്ട് വായില്‍ തോന്നിയ മുഴുവന്‍ ചീത്തയും വിളിച്ച് ബൈക്ക് റൈസ് ചെയ്ത് മുന്നോട്ട് കുതിച്ചു . സെക്കന്‍റുകള്‍ക്ക് ശേഷം ആ ബൈക്ക് പുഴയില്‍ വീഴുന്ന സ്വരം കേട്ട് അച്ചനോര്‍ത്തു .കഷ്ടമായിപ്പോയി . പാലം തകര്‍ന്നിരിക്കുകയാണ് എന്ന് എഴുതി വച്ചാല്‍ മതിയായിരുന്നു ********************************************************************************
ഒരു പള്ളീലച്ചന്‍ ഒരു യോഗത്തില്‍ പ്രസംഗിക്കുക ആയിരുന്നു. ആ അച്ചന്‍ പറഞ്ഞത്....
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം മറ്റൊരാളുടെ ഭാര്യയുടെ മടിയില്‍ തല വെച്ച് കിടന്നതാണ്...

സദസ്സ് ഞെട്ടി ...എന്തായിത് ....അച്ചന്‍ കുമ്പസാരിക്കാനുള്ള പുറപ്പാടില്‍ ആണോ ....
അച്ചന്‍ തുടര്‍ന്നു ....

ആ സ്ത്രീ എന്റെ അമ്മയായിരുന്നു .
സദസ്സില്‍ പൊട്ടിച്ചിരി ....കയ്യടി ...!
സദസ്സിലിരുന്ന മറ്റൊരു അച്ചന്‍ ഇത് കേള്‍ക്കുന്നുണ്ടായിരുന്നു. അദ്ദേഹം ചിന്തിച്ചു ...സംഗതി കൊള്ളാം ...നല്ല കയ്യടി കിട്ടും ...
അദ്ദേഹം ഇതേ തമാശ അദ്ദേഹത്തിന്റെ പള്ളിയില്‍ പ്രസംഗത്തിനിടെ പറഞ്ഞു ...
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം മറ്റൊരാളുടെ ഭാര്യയുടെ മടിയില്‍ തല വെച്ച് കിടന്നതാണ്...
സദസ്സ് ഞെട്ടി ...എന്തായിത് ....അച്ഛന്‍ കുമ്പസാരിക്കാനുള്ള പുറപ്പാടില്‍ ആണോ ....
അച്ചനും ഞെട്ടി ....
അച്ചന്‍ തമാശയുടെ ബാക്കി ഭാഗം മറന്നു ...
എന്നിട്ട് ഇങ്ങനെ പറഞ്ഞ് അവസാനിപ്പിച്ചു ...
അതാരുടെ മടിയിലാണെന്ന് ഞാന്‍ മറന്ന് പോയി ...!"
********************************************************************************

പള്ളീലച്ചൻ കറിയാച്ചനോട്....എപ്പോഴും ഇങ്ങനെ കുടിച്ചു പാമ്പായി
നടക്കാന്‍ നാണമില്ലേ ?
കറിയാച്ചന്‍ .... ഇതൊന്നും എന്റെ കുഴപ്പമല്ല ....അപ്പന്‍ പാമ്പാടി ക്കാരെനാ
അമ്മ നാഗംമ്പടത് കാരിയും........പിന്നെ എങ്ങനെ ഞാന്‍ പാമ്പ് ആകാതിരിക്കും?
********************************************************************************

വേദക്ലാസില്‍ വച്ച്‌ പള്ളീലച്ചൻ: വികാരി എന്നാല്‍ ആരാണെന്ന്‌ കറിയാച്ചന്‍ പറയൂ...
കറിയാച്ചന്‍: വികാരമുള്ളവന്‍
<!—start of prevent copy paste -->
<!—end of prevent copy paste -->
Share this post :
 
Copyright © 2015. Chiri - All Rights Reserved
Website Designed and Developed by Creating Website
Disclaimer