മറിസ്സ മേയറുടെ ഗർഭം യാഹുവിനെ പ്രതിസന്ധിയിലാക്കുന്നു

താൻ രണ്ടു കുട്ടികളുടെ അമ്മയാകാൻ പോകുന്നെന്ന  ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം പറ്റുന്ന സി.ഇ.ഒ മറിസ്സ മേയറുടെ വെളിപ്പെടുത്തൽ ആഗോള ഭീമൻ യാഹുവിന്റെ ഭാവിയെ പിടിച്ചു കുലുക്കുന്നു . വാർത്ത പുറത്ത് വന്നതിൽ പിന്നെ യാഹുവിന്റെ ഓഹരി മൂല്യം  അടിക്കടി ഇടിയുകയാണ്

പ്രവർത്തന മികവിന്റെ കാര്യത്തിൽ മറ്റാരേക്കാളും മുന്നിലാണ് മറിസ്സ മേയർ .മറിസ്സ മേയറുടെ നേതൃത്വത്തിൽ  സെര്‍ച്ച്‌ എഞ്ചിന്‍, സ്‌മാര്‍ട്‌ഫോണ്‍, സോഫ്‌റ്റ്വെയര്‍ മേഖലകളില്‍ മാറ്റങ്ങളുള്‍ക്കൊണ്ട്‌ കമ്പനി മുന്നേറുന്ന സമയമാണിത്
അതുകൊണ്ടുതന്നെ സി.ഇ.ഒയുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന വ്യതിയാനം കമ്പനിയില്‍ പ്രതിഫലിക്കുമെന്ന വാദത്തില്‍ കഴമ്പുണ്ടെന്ന വാദങ്ങളും ഉയരുന്നു.

വെളിപ്പെടുത്തല്‍ ഉണ്ടായതുമുതല്‍ സാങ്കേതിക ലോകത്തും ബിസിനസ്‌ മേഖലയിലും രണ്ടുതരം ചര്‍ച്ചകളാണ്‌ ചൂടുപിടിക്കുന്നത്‌. അമ്മയാകുന്നത്‌ ഏതൊരു സ്‌ത്രീയുടെയും അവകാശമാണെന്നും, എത്ര ഉന്നതിയിലാണെങ്കിലും ഈ അവകാശം നിലനില്‍ക്കുന്നുവെന്നും ചിലര്‍ വാദിക്കുന്നു. എന്നാല്‍ സ്‌ഥാപന മേധാവിയുടെ പ്രഖ്യാപനം കമ്പനിയുടെ മുന്നോട്ടുള്ള നീക്കങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന്‌ മറ്റ്‌ ചിലര്‍ പറയുന്നു .മേഖലയിലെ മുന്‍നിര കമ്പനികളൊന്നും യാഹൂ മേധാവിയുടെ വെളിപ്പെടുത്തലിനെ പോസിറ്റീവായി കാണുന്നില്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ <.>
<.>
Share this post :
 
Copyright © 2015. Chiri - All Rights Reserved
Website Designed and Developed by Creating Website
Disclaimer