മൂസ തിരുവനന്തപുരത്തെ കായംകുളം കൊച്ചുണ്ണി

മോഷ്ടിച്ച ധനം കൊണ്ട് പാവങ്ങളെ സഹായിക്കുന്ന പെരും കള്ളനായിരുന്നല്ലോ കായംകുളം കൊച്ചുണ്ണി ,ഇതാ കായംകുളം കൊച്ചുണ്ണിക്ക് തിരുവനന്തപുരത്ത് നിന്നൊരു പിൻഗാമി മൂസ എന്ന് അറിയപ്പെടുന്ന സുനിലാണ് അഭിനവ കൊച്ചുണ്ണി കാരയ്ക്കാമണ്ഡപത്തിനടുത്തുള്ള ഒരു കടയിൽ  മില്‍മാ പാലുമായി വന്ന വാഹനത്തിൽ നിന്ന്  27,360 രൂപ കളവ് പോയിരുന്നു ഓട്ടോയില്‍ എത്തിയാണ് പ്രതി മോഷണം നടത്തിയത്. മോഷണം നടത്തിയ സ്ഥലത്തെ സിസി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുവെങ്കിലും പോലീസിന് പ്രതിയെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല.ഈ സമയം അവിടെ ബസ് കാത്തു നിന്ന സ്ത്രീകള്‍ നല്‍കിയ വിവരം അനുസരിച്ചാണ്  പ്രതി ആശുപത്രികളിലെത്തുന്ന നിര്‍ദ്ധനരായ രോഗികളെ സാമ്പത്തികമായി സഹായിക്കുന്ന ആളാണെന്നു മനസിലായത് അധികം വൈകാതെ നെയ്യാറ്റിന്‍കര ആശുപത്രി പരിസരത്ത് തന്റെ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന  സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തു 

മറ്റൊരു കേസില്‍ ജയിലിലായിരുന്ന സുനില്‍ മൂന്ന് മാസം മുമ്പ് പുറത്തിറങ്ങിയതേയുള്ളു. അമരവിള സ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍കൂടിയാണ് പ്രതി. ഓട്ടോയില്‍ കറങ്ങിനടന്ന് പണം തട്ടിയെടുക്കുന്ന സുനില്‍ ആ തുക ഉപയോഗിച്ച് പാവങ്ങളെ സഹായിക്കുകയാണ് ചെയ്യുന്നതെന്ന് പോലീസ് പറയുന്നു.
<.>
<.>
Share this post :
 
Copyright © 2015. Chiri - All Rights Reserved
Website Designed and Developed by Creating Website
Disclaimer