മാതൃകാ ദമ്പതികൾ

"ചേട്ടാ എനിക്ക് രണ്ടു ദിവസം ചേട്ടനെ കാണാതെ നിൽക്കാൻ കഴിയില്ല "

"എനിക്കും അങ്ങിനെ തന്നെയാണ് മോളേ  രണ്ട് ദിവസം നിന്നെ കാണാൻ കഴിയില്ല എന്ന് ഓർക്കുംബോഴെ ചങ്ക് പൊട്ടുന്നു "

"അമ്മയ്ക്ക് വയ്യാഞ്ഞിട്ടല്ലേ.അമ്മ അവിടെ ഒറ്റക്കല്ലെ ഞാൻ തിങ്കളാഴ്ച ഇങ്ങുവരില്ലെ "

"എനിക്ക് നാളെ ഒരു മീറ്റിംഗ് ഉള്ളത് കൊണ്ടാ അല്ലെങ്കിൽ ഞാനും മോൾടെ കൂടെ വന്നിരുന്നു"

" അറിയാം മീറ്റിങ്ങ് നേരത്തെ കഴിഞ്ഞാൽ നാളെ വരണം ട്ടോ"

" ഞാൻ ഓടിയെത്തും "

"നേരത്തിനൊക്കെ ഭക്ഷണം കഴിക്കണേ .ഞാൻ ഇല്ലാന്ന് വെച്ചിട്ട്
തോന്നുന്നപോലെ ആവരുത് ഭക്ഷണകാര്യം"

"നീ എടുത്തു തരാതെ ഒരു തുള്ളി വെള്ളം എനിക്ക് ഇറങ്ങില്ലാനു മോൾക്ക് അറിയില്ലേ "

"ചേട്ടൻ അങ്ങിനെ പറയല്ലേ എന്റെ നെഞ്ച് നീറുന്നു " (ആ സ്ത്രീയുടെ കണ്ണു നിറയുന്നു )

"ഇല്ല എന്റെ മോളെ ഞാൻ വാക്കുകൊണ്ട് പോലും വിഷമിപ്പിക്കില്ല "

"ചേട്ടാ ട്രെയിൻ വന്നു  "

"ശരി മോളേ .അവിടെ എത്തിയാൽ ഉടനെ വിളിക്കണേ .ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോൾ സൂക്ഷിച്ച് ഇറങ്ങണം "

"ചേട്ടാ ഞാൻ കൊച്ചു കുട്ടി ഒന്നും അല്ലല്ലോ .സൂക്ഷിച്ചു ഇറങ്ങിക്കോളാം "

"എനിക്ക് രണ്ടല്ല മൂന്ന് കുട്ടികളാ ഒന്ന് എന്റെ മോളാ "

"ചേട്ടൻ എന്റെ ഭാർത്താവ് മാത്രമല്ല എന്റെ മോൻ കൂടിയാ  "

"ട്രെയിൻ എടുക്കാറായി വേഗം കയറിക്കോ"

"ചേട്ടാ എനിക്ക് കയറാൻ തോന്നുന്നില്ല "

"വേഗം കയറ് "

ആ ഭാര്യ ഹൃദയം നുറുങ്ങുന്ന വേദനയോടെ ട്രെയിനിൽ കയറി.ട്രെയിൻ ചലിച്ചു തുടങ്ങി ഭർത്താവ് കണ്ണിമ ചിമ്മാതെ വേദനയോടെ ആ ട്രെയിൻ കണ്ണിൽ നിന്ന് മായുന്നത് വരെ നോക്കി നിന്നു.ഇത് കണ്ടുനിന്ന പ്ലാറ്റ്ഫോമിലെ കാപ്പി വിൽപ്പനക്കാരൻ കുമാരൻ  പൊട്ടി കരഞ്ഞുപോയി

ട്രെയിനിന്റെ ഉൾവശം

വാട്സ് ആപ്പിൽ മെസേജ് അയക്കുന്ന ഭാര്യ

" ഡാ ട്രെയിനിൽ കയറി "

"ഒന്നും പറയണ്ട എനിക്ക് ട്രെയിൻ മിസ്സായി ബസ്സിലാ "

"എന്ത് പണിയാ കാട്ടിയത് കാണാൻ കൊതിയായിട്ട് വയ്യ "

"ആ മരഭൂതത്തെ അവളുടെ വീട്ടിലാക്കി .ഇനി നാട്ടിൽ കുറച്ചു ദിവസം
നിൽക്കേണ്ടി വന്നാൽ സൗകര്യം ആയില്ലേ"

"ഇന്ന് മാത്രേ പറ്റു മോനേ"

"എന്തേ "

" മീറ്റിങ്ങ് നേരത്തേ കഴിഞ്ഞാൽ ആ കാലമാടൻ നാളെ വീട്ടിൽ വരും"

"അയാള് വരൊന്നും ഇല്ല "

"വന്നില്ലെങ്കിൽ അമ്മയ്ക്ക് വയ്യാ എന്ന് പറഞ്ഞു ഒരാഴ്ച ഇവിടെ തങ്ങാം നിനക്ക് പറ്റോ "

"ഒരു സ്ഥലം ചുളുവിൽ കിട്ടിയിട്ടുണ്ട് അതിന്റെ റെജിസ്ട്രേഷനാണു നാട്ടിൽ പോവുന്നതെന്നാ മരഭൂതത്തോട് പറഞ്ഞത് റെജിസ്ട്രേഷൻ നീണ്ടു പോവുന്ന് എന്ന് പറഞ്ഞ് എത്ര ദിവസം വേണമെങ്കിലും നീട്ടാം "

"താങ്ക്യു..."

"അപ്പോ രാത്രി ഞാൻ വീട്ടിൽ എത്താം"

"പിന്നെ ഒരു കാര്യം പഴേപോലെ മതില് ചാടി കയ്യും കാലും മുറിച്ച് വരരുത് ഉള്ള സമയത്ത് മുറി വെച്ച് കെട്ടാൻ എന്നെ കൊണ്ട് പറ്റില്ലാട്ടാ സൂക്ഷിച്ചും കണ്ടൊക്കെ ചാടിക്കൊട്ടാ  "

"പഴേപോലെ അല്ല നന്നായി മതിലു ചാടാൻ പഠിച്ചു"

"ഡാാ "

റെയിൽവേ സ്റ്റേഷൻ

ഭർത്താവ് മൊബൈൽ ഫോണിൽ സംസാരിക്കുന്നു

" ആ എരുമ അതിന്റെ വീട്ടിൽ പോയി"

" ഇവിടത്തെ പോത്ത് എന്നെ വീട്ടിൽ ആക്കിയിട്ട് നാട്ടിൽ പോയേ ..നാട്ടിൽ എതോ സ്ഥലം വാങ്ങിയാതിന്റെ റെജിസ്ട്രേഷനാത്രേ   "

" ഭഗവാനേ ആ  റെജിസ്ട്രേഷൻ നീണ്ടു പോണേ "

"എന്തിനാ നീളുന്നെ"

"ഒന്നും അറിയാത്തപോലെ കൊച്ചു കള്ളി"

"എപ്പോഴാ വരാ എന്റെ കള്ളാ "

"നേരം ഒന്നിരുട്ടിക്കോട്ടേ "

<.>
<.>
Share this post :
 
Copyright © 2015. Chiri - All Rights Reserved
Website Designed and Developed by Creating Website
Disclaimer