ആനയും ഉറുമ്പും 1

ആനയും ഉറുമ്പും തട്ടാന്മാരാണ്. ലോകത്ത് ഏറ്റവും മികച്ച രീതിയിലും ഫാഷനിലും ആഭരണങ്ങള്‍ നിര്‍മ്മിക്കുന്നത് ഉറുമ്പാണ്. ഏറ്റവും നല്ല തട്ടാനുള്ള അവാര്‍ഡും ഉറുമ്പ് നേടിയിട്ടുണ്ട്. പക്ഷേ തന്റെ ഭാര്യ ആവശ്യപ്പെട്ട ആഭരണം പണിയാന്‍ ഉറുമ്പിന് ആനയുടെ സഹായം വേണ്ടി വന്നു എന്താണ് കാരണം?

ഉറുമ്പിന്റെ ഭാര്യ ആവശ്യപ്പെട്ടത് ആനവാല്‍ മോതിരമായിരുന്നു.

********************************************************************************

ഭാര്യയോട് പിണങ്ങി ഉറുമ്പ് ആത്മഹത്യഭീഷണി മുഴക്കി റെയില്‍വേ ട്രാക്കില്‍പോയി കണ്ണുമടച്ച് നിന്നു. ആത്മഹത്യയില്‍ നിന്ന് ഉറുമ്പിനെ രക്ഷിക്കാന്‍ ആന ഓടി ട്രാക്കിനടുത്തെത്തിയപ്പോഴേക്കും ട്രെയില്‍ ഉറുമ്പിന്റെ അടുത്തെത്തിക്കഴിഞ്ഞു. ഉറുമ്പിനെ രക്ഷിക്കാന്‍ ആനയക്ക് കഴിഞ്ഞില്ല. എങ്കിലും ഉറുമ്പ് ആത്മഹത്യയില്‍ നിന്ന് രക്ഷപെട്ടു. എങ്ങനെ ?

ഉറുമ്പിന്റെ മുന്നിലെത്തിയപ്പോള്‍ ട്രെയിന്‍ പാളം തെറ്റി

********************************************************************************

ആനയുമായി തെറ്റിയിട്ടു ആനയുടെ ഭാര്യ സ്വന്തം വീട്ടിൽ പോയി .ഒറ്റക്ക് കിടക്കാൻ പേടിയുള്ളതുകൊണ്ട് ആന സുഹൃത്തായ ഉറുമ്പിനെ കൂട്ടിനു വിളിച്ചു .അന്ന് രാത്രി ഉറുമ്പ് സുഖമായി ഉറങ്ങി ആനക്ക് ഒരു പോള കണ്ണടക്കാൻ പറ്റിയില്ല .എന്താണ് കാരണം?

ഉറുമ്പിന്റെ കൂർക്കം വലി

********************************************************************************

ആനയും ഉറുമ്പും തമ്മിൽ ഗംഭീര അടി നടക്കുകയാണ് .ആന ഉറുമ്പിനു നല്ലൊരു അടി കൊടുക്കാൻ ശ്രമിച്ചു ഉറുമ്പിന്റെ  ഭാഗ്യത്തിന് ആ  അടിതെറ്റി അടുത്തുള്ള ആൾക്ക് കൊണ്ടു .പക്ഷെ ആപ്പോൾ തന്നെ ആന നിലത്ത് വീഴുകയും ഉറുമ്പ് ജയിക്കുകയും ചെയ്തു .എങ്ങിനെ..?

കേട്ടിട്ടില്ലേ അടി തെറ്റിയാൽ ആനയും വിഴുമെന്ന്

********************************************************************************

ആനയും ഉറുമ്പും ഡൽഹിയിലെ ഒരു ഷോപ്പിങ്ങ് മാളിൽ കയറി .കയ്യിൽ പൈസയൊന്നും ഇല്ലാതിരുന്നത് കൊണ്ട് ഉറുമ്പ് മാളിൽ ചുറ്റി കറങ്ങി എന്നാൽ ആന പല കടയിലും കയറി ഷോപ്പിങ്ങ് നടത്തി.ആനയുടെ മൊബൈൽ ഉറുമ്പിന്റെ കയ്യിൽ ആണുള്ളത് .ആ സമയത്ത് ആനയുടെ ഭാര്യ ആനയെ ഫോണിൽ വിളിച്ചു .ഉറുമ്പ് ഇത്രയും വലിയ മാളിൽ  ആനയുള്ള ഷോപ്പ് കൃത്യമായി കണ്ടെത്തി ആനക്ക് മൊബൈൽ കൈമാറി .
എങ്ങിനെ ആണ് ആന ആ ഷോപ്പിൽ ഉണ്ടെന്ന് ഉറുമ്പ് മനസിലാക്കിയത്

ഷോപ്പിന്റെ വാതിലിൽ “അന്തർ ആനാ ഹൈ” എന്ന് എഴുതി വെച്ചിരുന്നു
 <.>
<.>
Share this post :
 
Copyright © 2015. Chiri - All Rights Reserved
Website Designed and Developed by Creating Website
Disclaimer