നമ്പൂതിരി ഫലിതങ്ങൾ 1

കവിതാപാരായണ മത്സരത്തിൽ  ഒരുത്തൻ  ആഞ്ഞു കവിതചൊല്ലുകയാണ്“ പന്ത്രണ്ടു മക്കളെപ്പെറ്റൊരമ്മേ...നിന്റെ മക്കളിൽ ഞാനാണു ഭ്രാന്തൻ ”
ഇതു കേട്ട നമ്പൂതിരി  ഇക്കാലത്ത് പന്ത്രണ്ട് എണ്ണത്തിനെ പെറ്റ ഇവന്റെ അമ്മക്ക് ആണ് പ്രാന്ത്
*********************************************************************************
ഒരു നമ്പൂതിരിക്ക് രണ്ടു  പഴം കയ്യിൽ കിട്ടിയപ്പോൾ  അതിൽ ചെറുത് കൂടെയുള്ള നമ്പൂതിരിക്ക്കൊടുത്തു. അയാൾക്കത്  രസിച്ചില്ല.
"നമ്പൂതിരിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്ചെറുത് ഞാനെടുത്ത്, വലിയ പഴം തിരുമേനിക്കു തരുമായിരുന്നു" എന്നു പറഞ്ഞു അയാൾ
"അതു തന്നെയല്ലേ ഞാനും ചെയ്തത്?" എന്ന് നമ്പൂതിരി
*********************************************************************************
വിമാനത്തിൽ  ആദ്യമായി യാത്ര ചെയ്ത നമ്പൂതിരി ലാന്റിങ് കഴിഞ്ഞ ഉടനെ വാതിൽ തുറന്നു പുറത്തിറങ്ങാൻ നോക്കുന്നു . കോണി ഘടിപ്പിച്ചിട്ടുണ്ടായിരുന്നില്ല അപ്പോൾ . ഇത് കണ്ട എയർ ഹോസ്റ്റസ് ഓടി വന്ന് പറഞ്ഞു. “വെയിറ്റ് സർ ” നമ്പൂതിരി ഉടനെ “സിക്സ്റ്റി കിലോസ്” എന്ന് പറഞ്ഞ് വിമാനത്തിൽ നിന്ന് എടുത്ത് ചാടി
*********************************************************************************
മർമ്മ വിദഗ്ദനായ നമ്പൂതിരി തന്നെ കുത്താൻ വന്ന  പശുവിനെ അടിച്ചോടിക്കാൻനോക്കുകയാണ്. പക്ഷെ എവിടെ നോക്കിയാലും മർമ്മം. മർമ്മത്തടിച്ചാല്പശുവിനെന്തെങ്കിലും പറ്റിയാലോ? നമ്പൂതിരിയുടെ വിഷമം കണ്ട ഒരു വഴിപോക്കൻ വടിവാങ്ങി പശുവിനെ ഒറ്റയടി. പശു ഓടടാ  ഓട്ടം.
ഇതു കണ്ട നമ്പൂതിരി അത്ഭുതത്തോടെ “സമർത്ഥൻ .ദെങന്യാ നീ രണ്ടു മർമ്മത്തിന്റെ എടേല് ഇത്ര കൃത്യായിട്ട് അടിച്ചേ?”
*********************************************************************************
മോഷണം കലയാക്കിയ ഒരു നമ്പൂതിരി അസുഖം വന്നു കിടപ്പിലായി.
ഡോക്ടർ : മോഷനുണ്ടോ?
നമ്പൂതിരി: പണ്ടുണ്ടായിരുന്നു..കിടപ്പിലായതിനു ശേഷം മോഷണൊന്നും തരാവ്ണില്യ.
*********************************************************************************
നമ്പൂതിരി ഊണുകഴിക്കാനായി ഹോട്ടലിൽ കയറി. അവിടെ homely meals
എന്നെഴുതിവെച്ചിരിക്കുന്നു.
ഇതു കണ്ട നമ്പൂതിരി “ദെന്താ എഴുതിവെച്ചിരിക്കണത്?”
ഉടമ : “ഹോംലി മീൽസ്  എന്നു വെച്ചാ ഇല്ലത്തുള്ള ഊണുപോലെത്തന്നെ എന്നർത്ഥം ”
നമ്പൂതിരി : “ നല്ല്ലതു വല്ലതും കഴിക്കാനാ ഇവിടെ വന്നെ.ഇവിടേം ഇല്ലത്തുള്ള
പോലാണെങ്കില്കഷ്ടാവും.ഞാൻ വേറെ എവിടെന്നെങ്കിലും കഴിച്ചോളാം”
*********************************************************************************
നമ്പൂതിരിക്ക് ഷൊർണ്ണൂരിൽ നിന്ന് കണ്ണൂരിലേക്ക് പോണം. പക്ഷെ ആദ്യം വന്നത് എറണാകുളത്തേയ്ക്കുള്ള വണ്ടിയാണ്. ഇതറിയാതെ അകത്തുകയറി ബർത്തില് ഒരു തോർത്തും  വിരിച്ച് കിടന്നുകൊണ്ട് നമ്പൂതിരി താഴെയുള്ളയാളോട് “ എവിടെയ്ക്കാ?”
“എറണാകുളത്തേയ്ക്ക്”
അത്ഭുതത്തോടെ നമ്പൂതിരി “ എന്താ കഥ?. ശാസ്ത്രത്തിന്റെ ഓരോ കണ്ടുപിടുത്തങ്ങളേയ്..ഒരേ വണ്ടീല് മോളിലിരിക്കണയാള് വടക്കോട്ടേയ്ക്ക്, താഴെയുള്ളയാള് തെക്കോട്ടേയ്ക്ക്”
*********************************************************************************
നമ്പൂതിരി കാര്യസ്ഥനോട് “ ഇന്നലെ നെന്റവടെ ആരോ മരിച്ചൂന്ന് കേട്ടൂലോ.ആരാ മരിച്ചത്? നീയോ നെന്റെ ഏട്ടനോ?”
കാര്യസ്ഥൻ : “ അടിയൻ ”
*********************************************************************************
കിണറ്റിൽ വീണ തൊട്ടി എങ്ങനെ എളുപ്പം എടുക്കാം എന്ന കണ്‍ഫ്യൂ ഷ്യനിലാണു നമ്പൂതിരി .തൊടിവഴി ഇറങ്ങുന്നതോ അതൊ കോണി വച്ചിറങ്ങുന്നതൊ.
കാര്യസ്ഥൻ : "കോണി വച്ചാൽ പെട്ടെന്നിറങ്ങാം തിരുമേനി"
കോണിയുടെ ഒരു പടിയിൽ ചവിട്ടിയപ്പോഴേ നമ്പൂരി കാൽ വഴുതി കിണറ്റിൽ വീണു
വെള്ളത്തിൽ  കിടന്നു നമ്പൂതിരിവിളിച്ചു പറഞ്ഞു "ഹായ്.. കോണിവഴി ഇറങ്ങിയാൽ  ഇത്ര പെട്ടന്നിങ്ങെത്തും എന്ന് നോം നിരീച്ചില്ല"
*********************************************************************************
ഇവിടുത്തെ ആനേ ഇക്കൊല്ലം തിരുവമ്പാടിക്ക് പകരം പാറമ്മേക്കാവിലിക്ക് കൊടക്കണംന്ന് അമ്മുണ്ണി പറഞ്ഞയച്ചിട്ട് വന്നതാ.ആവാലോ....അമ്മുണ്ണി പറഞ്ഞാ കൊടക്കാണ്ടിരിക്കാൻ പറ്റുവോ?
എത്രയാവോ ഏക്കം വേണ്ടത്?
ഹായ് ഹായ് ഒന്നും വേണ്ട.ആനേ കൊടക്കണേന് അവൾടേന്നു  ഞാൻ ഏക്കം വാങ്ങുകേ?
അവളല്ല അവനാ...
ഓഹോ..അമ്മുണ്ണി ആണാണെങ്കി്ൽ ഇവടത്തെ ആനക്ക് ഏക്കം 50000  രൂപാ
*********************************************************************************

<.>
<.>
Share this post :
 
Copyright © 2015. Chiri - All Rights Reserved
Website Designed and Developed by Creating Website
Disclaimer