നമ്പൂതിരി ഫലിതങ്ങൾ 2

നമ്പൂതിരി വീട്ടുകോലായില് ഇരിക്കുന്ന ഒരാളോട്
മജിസ്ട്രേട്ടില്ലെ ഇവടെ?
ഇവടെക്കെന്താ വേണ്ടത്?
ചോയ്ചതിനു മറുപടി പറഞ്ഞാ മതി നീയ്യ്.
ഇവിടുന്ന് എവിടുന്നാണാവോ?
എട ഏഭ്യാ..നെന്നോടല്ലേ പറഞ്ഞത് ചോയ്ച്ചതിനു മറുപടി പറഞ്ഞാ മതീന്ന്. മജിസ്ട്രേട്ടില്ലേ ഇവിടെ?
ഞാനാ മജിസ്ട്രേട്ട്..
വിഡ്ഡി..നെനക്കത് നേരത്തെ പറയാർന്നില്ലേ എന്നാ നിന്നെ ഞാൻ ഇങ്ങനെ നീയ്യ്, എടാ, ഏഭ്യാ എന്നൊക്കെ വിളിക്യോ?
*********************************************************************************
നമ്പൂതിരി വണ്ടിയിൽ നിന്നും ഇറങ്ങാൻ ഭാവിക്കുകയാണ്. ഇതിനിടെ കുറെപ്പേർ കയറാനും
തിടുക്കം കാണിച്ചു
നമ്പൂതിരി : “ഞാനെറങ്ങട്ടെ”
ഞങ്ങളു കയറട്ടെ
നമ്പൂതിരി: “നിങ്ങക്ക് ഇനി വരണ വണ്ടീലും കേറാം..എനിക്കെറങ്ങണെങ്കില് ഇതീന്നേ പറ്റൂ
*********************************************************************************
കള്ളുകുടിച്ച് വഴക്കുണ്ടാക്കി ആസ്പത്രിയിലാക്കിയ ഒരാൾക്ക്  നല്ല മുറിവുണ്ട്..ബോധം
കെടുത്തണമെന്ന് ഡോക്ടർ പറയുന്നതു കേട്ട്
നമ്പൂതിരി “ അതിനി വേണോ?”
ഡോക്ടർ :“അതെന്താ?”
നമ്പൂതിരി “ അല്ലാ..ബോധണ്ടായിരുന്നൂച്ചാ ഇങ്ങനെയൊന്നും വരില്ലാലോ”
*********************************************************************************
വളരെകാലത്തിനുശേഷം കണ്ട സുഹൃത്ത് നമ്പൂതിരിയോട് “ മക്കളൊക്കെ എങ്ങനെ?’
നമ്പൂതിരി “ ഞാൻ ഓരോരുത്തരേയും ഓരോ വഴിക്കാക്കി. ഇപ്പോ അവരൊക്കെച്ചേർന്ന്  എന്നെ ഒരു വഴീലാക്കാൻ നോക്കാ
*********************************************************************************
സന്ധ്യയായിട്ടും കുളിക്കാതിരിക്കുന്ന നമ്പൂതിരിയോട് മറ്റൊരു നമ്പൂതിരി “ ന്താ കുളീല്യേ?’
ണ്ട് ണ്ട്..
കുറെനേരത്തിനുശേഷവും കുളിക്കാൻ പോകാതിരിക്കുന്നതു കണ്ട് വീണ്ടും ചോദിച്ചു. ന്താ കുളീല്യാന്ന്ണ്ടോ?
അല്ല. ണ്ട്..ണ്ട്..
പിന്നെന്താ ഇങ്ങനെ ഇരിക്കണേ?
അല്ലാ നാളെ മതിയോന്നാലോചിക്യാ..
*********************************************************************************
നമ്പൂതിരിയും കാര്യസ്ഥനും യാത്ര കഴിഞ്ഞു വരുന്ന വഴി രണ്ടുപേരേയും പാമ്പ് കടിച്ചു.ആശുപത്രിയില് ഇവരെ പരിശോധിച്ച ഡോക്ടർ  നേഴ്സിനോട് പറഞ്ഞു” രണ്ടു പേർക്കും  മൂർഖന്റെ അന്റി വെനം കുത്തിവെച്ചോളൂ”
ഇതു കേട്ട നമ്പൂതിരി “ ഡോക്ടറേ..മാനം കളയരുത്..അവന് നീർക്കോലീടെ ആന്റിവെനം കുത്തിവെച്ചാൽ മതി ”
*********************************************************************************
നമ്പൂതിരി നൂറു രൂപക്ക് കൊടുക്കാം എന്നു പറഞ്ഞ മരത്തിന് കച്ചവടക്കാരൻ അമ്പത്  രൂപ പറഞ്ഞു. നമ്പൂതിരി സമ്മതിച്ചില്ല. തർക്കമായി. അവസാനം കച്ചവടക്കാരൻ  പറഞ്ഞു
” എന്നാ അറുപതു രൂപ തരാം. തിരുമേനിക്ക് നഷ്ടം വരണ്ട.”
ഇതുകേട്ട നമ്പൂതിരി “എനിക്ക് നഷ്ടം വരരുത് എന്നുള്ളതു കൊണ്ടു തന്നെയാ നൂറു രൂപ തന്നെ വേണംന്ന് പറഞ്ഞത്
*********************************************************************************
ഇല്ലത്ത് ഇത്തവണ ചക്കേം മാങ്ങേം ധാരാളണ്ടോ?
ഉവ്വ്. രണ്ടും ധാരാളണ്ട്.
ചക്കയോളം തന്നെ ഉണ്ടോ മാങ്ങേം?
അതില്ല. ഇത്തവണയും ചക്ക തന്നെയാ വലുത്
*********************************************************************************
നമ്പൂതിരി എങ്ങോട്ടോ പോകാൻ സ്റ്റേഷനിൽ നിൽക്കുകയാണ്.
വണ്ടി വന്നപ്പോൾ  കമ്പാർട്ട്മെന്റിലുള്ളവരെല്ലാം ഇതിൽ സ്ഥലമില്ല എന്നു പറഞ്ഞുകൊണ്ട് വാതിൽ അടച്ചുപിടിച്ചു. നമ്പൂതിരി ഇതൊന്നും വക വെയ്ക്കാതെ തള്ളി അകത്തുകയറി.
ഇതിൽ കുപിതരായി കയർത്തവരോട് നമ്പൂതിരി
“ ദേഷ്യപ്പെടണ്ടാ.. അടുത്ത സ്റ്റേഷൻ മുതൽ ഞാനും നിങ്ങളോടൊപ്പം ഉത്സാഹിച്ചോളാം“
യാത്രക്കാർ “ എന്തിന്?“
നമ്പൂതിരി “ ഇനി കേറാന്നോക്കണോരെ തടുക്കാൻ ”
*********************************************************************************
ഈ നമ്പൂതിരിയും നമ്പൂതിരിപ്പാടും തമ്മിലുള്ള വ്യത്യാസെന്താ?
നമ്പൂതിരി : ഒരു പാട് വ്യത്യാസണ്ട്
 <.>
<.>
Share this post :
 
Copyright © 2015. Chiri - All Rights Reserved
Website Designed and Developed by Creating Website
Disclaimer