നമ്പൂതിരി ഫലിതങ്ങൾ 3

നമ്പൂതിരി സർക്കസ് കാണാൻ പോയി
അഭ്യാസി വളയത്തിലൂടെ ചാടുകയാണ്..ആദ്യം
വലിയ വളയത്തിലൂടെ, പിന്നെ ചെറുതിലൂടെ, പിന്നെ അതിലും ചെറുതിലൂടെ. ഇതു കണ്ട
നമ്പൂതിരി ‘ ഇക്കണക്കിന് ഇവൻ വളയം ഇല്യാണ്ടും ചാടൂലോ”
*********************************************************************************
കാര്യസ്ഥൻ  കള്ളുകുടിച്ച് പലപ്പോഴും നമ്പൂതിരിയുടെ മുന്നിൽ ചെല്ലുമായിരുന്നു.
എങ്കിലും നമ്പൂതിരിക്ക് ഇതൊന്നും അറിയില്ലായിരുന്നു. ഒരു ദിവസം രണ്ടുപേരും കൂടി ഒരു
യാത്ര പോവുകയായിരുന്നു..കള്ളുഷാപ്പിനു സമീപമെത്തിയപ്പോള്
നമ്പൂതിരി“ ഇതെന്താ ഇവ്ടെ എത്തിയപ്പോ നെന്റൊരു വാസന?’
*********************************************************************************
ഒരില്ലത്ത് അതിഥിയായി സുഹൃത്തിനോട്  പിശുക്കനായ നമ്പൂതിരി
“ട്ടോ ...ഇവ്ടെ മുറുക്കണോരാരൂല്യ”
സുഹൃത്ത്  : “ അതോണ്ട് വിരോധല്യാ”
“ബീഡി, സിഗരറ്റ് അതും പതിവില്യ”
മാടമ്പ് : “അതോണ്ടും വിരോധല്യ”
“ചായ, കാപ്പി അതൂല്യ..ഒക്കെ ഒരു പഴയ മട്ടാ ഇവ്ടെ. ആട്ടെ..അവിടെ എങ്ങനാ?”
സുഹൃത്ത് :“അവ്ടെം ഇതൊക്കെ പതിവില്ലാത്തോര്ണ്ട്..പക്ഷെ അവരൊക്കെ തൊഴുത്തിലാന്ന്
മാത്രം”
*********************************************************************************
മകന്‍റെ ചെലവു് കൂടുതല്‍...അയയ്ക്കുന്ന പണം പോരാ പോരാ എന്നു് മകന്‍റെ എഴുത്തുകള്‍. അകത്തുള്ളോരും പറഞ്ഞപ്പോള്‍‍ നമ്പൂതിരി തീരുമാനിച്ചു, തിരുവനന്തപുരം വരെ പോയി ഒന്നു് നേരിട്ടു പരിശോധിക്കാം. നമ്പൂതിരി ബസ്സിറങ്ങി. നിയമാസഭാ മന്ദിരത്തിന്‍റെ ഭാഗം വന്നപ്പോള്‍‍ കലശലായ മൂത്ര ശങ്ക. പിന്നൊന്നും നോക്കിയില്ല.... കഴിഞ്ഞു.ഇത് കണ്ട ഒരു പോലീസുകാരൻ  നമ്പൂതിരിയോട്  50 രൂപ ഫൈൻ അടക്കാൻ പരഞ്ഞു രസീതി കൊടുത്തു . നമ്പൂതിരി അതടച്ചു. നേരെ വീട്ടില്‍ വന്നൂ് അകത്തൊള്ളോളോടു് പറഞ്ഞു...ശിവ ശിവ..ഒന്നു മൂത്ര ശങ്ക മാറ്റാന്‍‍ രൂപ..അമ്പതു്....അവന്‍‍ ശരിക്കും വലയുകയായിരിക്കുമല്ലോ.
*********************************************************************************
ആരോ പറഞ്ഞുകൊടുത്തു - “ഈ വരിയുടെ പിറകിൽ നിന്നാൽ മതി, കുറച്ചുകഴിയുമ്പോൾ ടിക്കറ്റുകിട്ടും ॥“പക്ഷെ, തിരുമേനി നാലാമതുതവണയും ഒരേ ഷോയ്ക്ക് തന്നെ ക്യൂനിന്ന്ടിക്കറ്റ് വാങ്ങുന്നതുകണ്ട് ആരോ ചോദിച്ചു - “എന്താ തിരുമേനീ, നാലുപേരുകൂടിയാണോ വന്നത് ? എങ്കിൽ ഈ നാലും ആദ്യം ക്യൂ നിന്നപ്പോഴേ വാങ്ങിയാൽ മതിയായിരുന്നല്ലോ ? എന്തിനാണ് നാലുതവണ ക്യൂനിന്ന്വാങ്ങുന്നത് ?”അതിന് തിരുമേനി കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു - “ഡോ, നോം തനിച്ചന്ന്യാണേ വന്നത് ॥ പക്ഷെ, നോം ഓരോ തവണ ടിക്കറ്റെടുത്ത് ചെല്ലുമ്പോഴും ആ വാതിൽക്കൽ നിൽക്കണ ഏഭ്യൻ നോംന്റെ ടിക്കറ്റ് വാങ്ങി കീറ്യങ്ങട് കളേം ॥! ശുംഭൻ ॥! നോംനും ഇപ്പോ തോന്നണ്ണ്ട്, ഒരു നാലഞ്ച് പേരെ കൂട്ടി വരാരുന്നൂന്ന് ..! കുട്ട്യോളായാലും ഇത്രേം
അഹങ്കാരം പാടില്ലാലോ ..?”
*********************************************************************************
അങ്ങിനെ നമ്പൂരിച്ചൻ സിനിമ കാണൽ ഒരു പതിവാക്കി। ഇത്തവണ മൂപ്പർ ഇല്ലത്തെ കാര്യസ്ഥൻ രാമനെയും കൂട്ടിയാണ് സിനിമയ്ക്ക് പോയത്। ഒരു സീനിൽ, നിരാശ പൂണ്ട നായകൻ രണ്ടാം നിലയുടെ മുകളിൽ നിന്നും ചാടുവാനൊരുങ്ങുന്ന ഭാഗമായപ്പോൾ തിരുമേനി രാമനോടു ചോദിച്ചു -“രാമാ, ആ പയ്യൻ ചാടുമോ, ഇല്ലയോ ?॥”“അതിലെന്താ സംശയം ? അവൻ ചാടും !॥”“ഉറപ്പ് ? ..““എനിക്കുറപ്പാണ് ..”“ന്നാൽ നൂറുരൂപയ്ക്ക് പന്തയം .. നോം പറേണൂ , അവൻ ചാടില്ല!”“എങ്കിൽ ശരി ..”പക്ഷെ, തിരുമേനിയുടെ കണക്കുകൂട്ടൽ തെറ്റിച്ചുകൊണ്ട് നായകൻ ചാടി ! തിരുമേനി പന്തയത്തുക കൊടുക്കാനൊരുങ്ങിയപ്പോൾ സ്നേഹിതൻ -“തിരുമേനീ, എന്നോടു ക്ഷമിക്കണം .. ഞാൻ ഈ പടം മുമ്പൊരു തവണ കണ്ടതാണ് ..! അതുകൊണ്ട് പന്തയത്തുക തരണ്ടകാര്യമില്ല !”തിരുമേനിയുടെ മറുപടി ഇങ്ങിനെയായിരുന്നു -“ഡോ, നോമും ഈ പടം മുമ്പൊരു തവണ കണ്ടതാ ..! കഴിഞ്ഞ തവണ ചാടിയപ്പോൾ അവന്റെ കയ്യും കാലും ഒടിഞ്ഞിരുന്നു .. ആ അനുഭവം ഉള്ളതുകൊണ്ട് അവൻ ഇത്തവണ ചാടില്ലെന്നാ നോം നിരീച്ചത് ! ങ്ഹാ .. എന്താപ്പോ പറയ്യാ .. ഇവനൊക്കെ ഇനി എപ്പോഴാണാവ്വോ ദൊക്കെ പഠിക്ക്യാ ..!??”
*********************************************************************************
ഒരിക്കൽ നമ്പൂതിരിയും കാര്യസ്ഥനും കൂടി ഒരു യാത്ര പുറപ്പെട്ടു। ഇല്ലത്തു നിന്നും അധികം നീങ്ങിയില്ല, വഴിയിൽ കിടന്ന ഒരു പഴത്തൊലിയിൽ ചവിട്ടി തിരുമേനി ദാ കിടക്കുന്നു താഴെ! വീണ പരുക്കും വേദനയും മൂലം നമ്പൂതിരി കാര്യസ്ഥനേയും കൂട്ടി യാത്ര മാറ്റി വച്ച് ഇല്ലത്തേക്കു തിരിച്ചു പോയി।പിറ്റേ ദിവസം വീണ്ടും നമ്പൂതിരിയും കാര്യസ്ഥനും വീണ്ടും യാത്ര തിരിച്ചു। തലേ ദിവസത്തെ അനുഭവം മൂലം ശ്രദ്ധയോടെ വഴിയിൽ  നോക്കിയായിരുന്നു യാത്ര। മുൻപ് വീണ സ്ഥലമെത്തിയപ്പോള്പെട്ടെന്ന് നമ്പൂതിരി ഒരൊറ്റ കരച്ചില്. അമ്പരന്നു പോയ കാര്യസ്ഥൻ  ചോദിച്ചു “എന്തു പറ്റി തിരുമേനീ? അങ്ങ് എന്തിനാണ്കരയുന്നത്?”നമ്പൂതിരി ദു:ഖത്തോടെ പറഞ്ഞു “ടോ , താൻ കാണുന്നില്ലേ, ഇന്നലത്തേ പോലെ വീണ്ടും അതാ വഴിയില് ഒരു പഴത്തൊലി കിടക്കുന്നു. ഇന്നും നോം ആ പഴത്തൊലിയിൽ ചവുട്ടി തെന്നി വീഴണമല്ലോന്നു നിരീച്ച് കരഞ്ഞു പോയതാ”
*********************************************************************************
ഒരു നമ്പൂതിരി ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു। ഒരു ഗുണ്ട നമ്പൂതിരിയോട് ചോദിച്ചു :താനാണോ രാമൻകുട്ടി. നമ്പൂതിരി : അതേ. നാം തന്നെയാണ് രാമൻകുട്ടി. എന്താണ് കാര്യം?ഗുണ്ട നമ്പൂതിരിയെ തല്ലാൻ തുടങ്ങി. പത്തു മിനിറ്റ് നിർത്താതെ അയാൾ  നമ്പൂതിരിയെ  തല്ലി. തല്ലി കഴിഞ്ഞ് അയാൾ പോയപ്പോൾ  നമ്പൂതിരി ചിരിക്കാൻ  തുടങ്ങി . യാത്രക്കാൻ നമ്പൂതിരിയോട് ചോദിച്ചു : എന്താ നമ്പൂതിരി ഇത്രയും തല്ലു കിട്ടിയിട്ട് ചിരിക്കുന്നത്  നമ്പൂതിരി : നാം അവനെ പറ്റിച്ചു. നാം രാമൻകുട്ടി അല്ല. രാമൻകുട്ടി ഇല്ലത്തെ കാര്യസ്ഥനാ
*********************************************************************************
കാര്യസ്ഥനോടൊപ്പം ആദ്യമായി റെയിൽവേ  സ്റ്റേഷനിലെത്തിയ നമ്പൂതിരി ഏറെ നേരം വണ്ടി കാത്തു നിന്ന് അസ്വസ്ഥനായി। അവസാനം ദൂരെ നിന്നും വണ്ടി വരുന്നതു കണ്ട നമ്പൂതിരി ട്രെയിനിനു കൈ കാണിച്ചു। ട്രെയിനിന്റെ കമ്പാര്ട്ടുമെന്റുകളുടെ നീളം കണ്ട് അത്ഭുതപ്പെട്ടു കൊണ്ട് കാര്യസ്ഥനോട് . ഇത്ര നേരോം ഒറ്റ വണ്ടി പോലും വന്നില്യ। എന്നാ,ദാ വന്നപ്പോ ഇതെത്ര എണ്ണമാ ഒരുമിച്ചു വന്നിരിക്കുന്നെ?”
*********************************************************************************
നമ്പൂതിരി ആദ്യമായി ടാക്സിയിൽ  കയറി। കാറിന്റെ ചില്ല് ഉയർത്തി  വച്ചിരിക്കുന്നത് അറിയാതെ അതിലൂടെ മുറുക്കി തുപ്പി। എത്തേണ്ട സ്ഥലത്ത് എത്തിക്കഴിഞ്ഞപ്പോൾ  ആണു ടാക്സിക്കാരൻ  മുറുക്കി തുപ്പിയത് കണ്ടത് . നമ്പൂതിരിയുടെ ചെവിക്കുറ്റിക്ക് ഒന്നു കൊടുത്താണ് അയാൾ അരിശം തീർത്തത് . നമ്പൂതിരിയോട് ടാക്സി യാത്രയെ കുറിച്ച് ആരെങ്കിലും ചോദിച്ചാൽ  ഉടൻ  പറയും. “എല്ലാം കൊള്ളാം. അവസാനം ഇറങ്ങുമ്പോൾ ചെകിടത്ത്‌  ഒരടി തരും. അതു മാത്രമാ ശ്ശി കട്ടി.”
<.>
<.>
Share this post :
 
Copyright © 2015. Chiri - All Rights Reserved
Website Designed and Developed by Creating Website
Disclaimer