സോഴ്സ് കോഡ് കണ്ടെത്തിയ ടെക്കു

അങ്ങോട്ട് നോക്കൂ നേരം പാതിരാത്രി കൂരാകൂരിരുട്ട്‌  കേരളത്തിലെ പ്രമുഖ ടെക്നോളജിസ്റ്റിന്റെ ഇന്ത്യയിലെ വീട്  ലാപ്ടോപ്പുമായി ഇരിക്കുന്ന  ടെക്നോളജിസ്റ്റ്  അതേ സുഹൃത്തുക്കളെ ടെക്കു തിരിക്കിലാണ്. (എപ്പോഴും എപ്പോഴും ടെക്നോളജിസ്റ്റ് എന്ന് പറയാൻ നാക്ക് വഴങ്ങുന്നില്ല അത് കൊണ്ട് ഇനിയങ്ങോട്ട് "ടെക്കു"എന്നേ പറയൂ) ടെക്കു "കറന്റ് " ശ്രീദേവി സ്വാമി വിവാദത്തെക്കുറിച്ച് പോസ്റ്റ് ഇട്ടുകൊണ്ടിരിക്കയാണ് ചറപറാ പോസ്റ്റുകൾ .പെട്ടന്നാണ് ടെക്കു അത് ശ്രദ്ധിച്ചത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രൊഫൈൽ ചിത്രം ത്രിവർണ്ണമായിരിക്കുന്നു പ്രധാനമന്ത്രി മാത്രമല്ല മറ്റു പലരും പ്രൊഫൈൽ ചിത്രം മാറ്റിയിരിക്കുന്നു .ടെക്കു ഒന്ന് ഞെട്ടി സ്വാതന്ത്ര ദിനം കഴിഞ്ഞില്ലേ അതോ ഇനി സെപ്റ്റംബറിലോട്ട് മാറ്റിയോ സംശയദുരീകരണത്തിനായി  ടെക്കു തന്റെ പ്രിയ സുഹൃത്ത് ഓട്ടോ ജേർണലിസ്റ്റിനെ വിളിച്ചു ജേർണു  അപ്പോൾ കാലിഫോർണിയയിലെ "ജൂഹു" ബീച്ചിൽ  പുതിയൊരു കാറിന്റെ ടെസ്റ്റ്‌ ഡ്രൈവിൽ ആയിരുന്നു കാർ ഒതുക്കി ജേർണു  ഫോണ്‍ എടുത്തു ടെക്കു  സ്വാതന്ത്ര ദിനത്തെ കുറിച്ചുള്ള തന്റെ സംശയം ചോദിച്ചു ലോകത്തെ സകലമാന വാഹനങ്ങളെ കുറിച്ചും ഏ മുതൽ  (ഇ)സെഡ് വരെ അറിയാവുന്ന ജേർണു നു സ്വാതന്ത്ര ദിനത്തെക്കുറിച്ച് വലിയ വിവരം ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും തന്റെ അറിവില്ലായിമ പുറത്തുകാണിക്കാതെ ഒതുക്കിയ വണ്ടി ഒന്ന് കൂടി ഒതുക്കട്ടെ എന്ന് പറഞ്ഞ് ടെക്കുവിനെ 'ഹോൾഡിൽ ' ഇട്ടു .ജേർണു  ആരെയോ ഫോണിൽ വിളിക്കുന്നു അതാ മലപ്പുറം ജില്ലയിലെ കോട്ടക്കലിലെ ഒരു വീട്ടിൽ ഫോണ്‍ ബെല്ലടിക്കുന്നു പാതിരാത്രി വിളിച്ചു ഉറക്കം കളഞ്ഞവനെ മനസാൽ പ്രാകിക്കൊണ്ട്  ഫോണ്‍ എടുത്തു ഫോണ്‍ എടുത്തതും ജേർണുന്റെ ചോദ്യം അളിയാ സ്വാതന്ത്രദിനം എന്നാണു ചോദ്യം കേട്ട് ദേഷ്യം വന്ന കോട്ടക്കലുകാരന്റെ മറുപടി  "ഫെബ്രുവരി മുപ്പതിന് "ഇത് കേട്ട ജേർണു  ഒന്ന് കൂടി ഉറപ്പിക്കാനായി ചോദിച്ചു അളിയാ ഉറപ്പല്ലേ .എന്നാണ് സ്വാതന്ത്ര ദിനം എന്ന് ഉറപ്പിച്ചതിനു ശേഷം ടെക്കുവിന്റെ  "ഹോൾഡ്‌ " മാറ്റി . എന്നിട്ട് ഉറക്കെ പറഞ്ഞു "സെപ്റ്റംബറിൽ സ്വാതന്ത്ര ദിനം ഇല്ല " ടെക്കു ഫോണ്‍ വെച്ചു പിന്നെ എന്തിനാണു ആളുകൾ പ്രൊഫൈൽ ചിത്രം ത്രിവർണ്ണമായിരിക്കുന്നത്  .പണ്ട്  ഡിസി ബുക്സ് ഗോൾഡ്‌ കാർഡ് വഴി വാങ്ങിയ ഇംഗ്ലീഷ് മലയാളം ഡിക്ഷ്ണറി മുന്നിലെടുത്ത് വച്ചു  ടെക്കു ഗൂഗിളിൽ സെർച്ച് ചെയ്യാൻ തുടങ്ങി ഡിജിറ്റൽ ഇന്ത്യയെ സപ്പോർട്ട് ചെയ്യാനാണ് പ്രൊഫൈൽ ചിത്രം മാറ്റുന്നതെന്നു ടെക്കു കണ്ടുപിടിച്ചു സംഭവം പിടിക്കിട്ടിയതും ടെക്കു കുറേ നേരം ചിന്താ നിമഗ്നനായി ഇരിന്നു അതാ ബോധോദയം ലഭിച്ച ബുദ്ധനെ പോലെ ചിന്തയിൽ നിന്ന് ടെക്കു ഉണർന്നു സുഹൃത്തുക്കളേ ഉണർന്നു  .ഉണർന്നതും ഫെയ്സ്ബുക്കിൽ സപ്പോർട്ട് ഡിജിറ്റൽ ഇന്ത്യ പേജിൽ എന്തൊക്കയോ തിരയാൻ തുടങ്ങി  ഒന്നും കിട്ടുന്നില്ല  ലാപ്ടോപ്പ് ഷോപ്പിന്റെ മുതലാളി കൂടിയായ ടെക്കു മറ്റൊരു ലാപ്ടോപ്പെടുത്ത് ഫെയ്സ്ബുക്ക്‌ ലോഗിൽ ചെയ്തു  ടെക്കു ഉദ്ദേശിച്ച സംഭവം ആ ലാപ്ടോപ്പിലെ ഫെയ്സ് ബുക്കിലുമില്ല നിരാശനായ ടെക്കു ബാഗിൽ നിന്ന് ഒരു ലെൻസ്‌ എടുത്തു ഫെയ്സ് ബുക്കിൽ നോക്കാൻ തുടങ്ങി മണിക്കൂറുകളോളം നിരീക്ഷിച്ചു ഒന്നും സ്ക്രീനിൽ തെളിഞ്ഞില്ല നിരാശയുടെ പടുകുഴിയിൽ എത്തിയ ടെക്കുവിനോട് ടെക്കുവിന്റെ ഉള്ളിലെ മറ്റൊരു ടെക്കു  പറഞ്ഞു "തളരരുത് രാമൻ കുട്ടി തളരരുത്" ഇല്ല നമ്മുടെ ടെക്കു  തളർന്നിരിക്കാൻ ഒരുക്കമായിരുന്നില്ല ടെക്കു തന്റെ കാർ സ്റ്റാർട്ടാക്കി കാർ നിന്നത് നഗരത്തിലെ പ്രമുഖ മെഡിക്കൽ ലബോറട്ടറിയുടെ മുന്നിലായിരുന്നു  ആറു മണിയെ ആയിട്ടൊള്ളൂ നേരം വെളുത്തു വരുന്നതേ ഒള്ളൂ ലാബ് തുറന്നിട്ടില്ല  ടെക്കു വെടിയേറ്റ പന്നിയെ പോലെ  ലാബിനുമുന്നിൽ തെക്ക് വടക്ക് നടന്നു തൊട്ടപ്പുറത്തെ ബിവറേജ് തുറക്കാനായി കാത്തുനിന്നിരുന്ന പല കുടിയൻ മാരും രാവിലെ തന്നെ ലാബിന്റെ മുന്നിൽ വന്നു നിൽക്കുന്ന സൽസ്വഭാവിയും സർവഗുണ സമ്പന്നനുമായ നമ്മുടെ ടെക്കുവിനെ തെറ്റിദ്ധരിച്ചു സുഹൃത്തുക്കളെ തെറ്റിദ്ധരിച്ചു  പത്തു മണിയായി ലാബ് ഇപ്പോഴും തുറന്നിട്ടില്ല ബിവറേജ് തുറന്നു കഴിഞ്ഞിരിക്കുന്നു അതാ ഒരാൾ ബിവറേജിൽ നിന്ന് ഒരു കുപ്പി ബിയറുമായി പുറത്തുവരുന്നു അയാൾ അധികമാരും ശ്രദ്ധിക്കാത്ത  ഒരു മൂലയിൽ നിന്ന് ബിയർ കുടിക്കാൻ തുടങ്ങി ഇത് നമ്മുടെ ടെക്കു കണ്ടു ഉടൻ ടെക്കു ഫോണെടുത്ത് ഫെയ്സ്ബുക്കിൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തു "ഡ്രിങ്കിങ്ങ് ബിയർ " ആരെങ്കിലും എവിടെയെങ്കിലും  ബിയർ കുടിക്കുന്നത് കണ്ടാൽ  "ഡ്രിങ്കിങ്ങ് ബിയർ" എന്ന് സ്റ്റാറ്റസ് ഇടുന്നത്  ജീവിതത്തിൽ ഇന്ന് വരെ അരക്കുപ്പി ബിയർ തികച്ചു കുടിച്ചിട്ടില്ലാത്ത  നമ്മുടെ ടെക്കുവിന്റെ ഒരു വീക്നസ് ആണു .സമയം പിന്നേയും പോകുന്നു ടെക്കു ഫോണെടുത്ത് ആരെയോ ചീത്ത വിളിക്കുന്നുണ്ട് .അവസാനം ലാബ് തുറന്നിരിക്കുന്നു സുഹൃത്തുക്കളെതുറന്നിരിക്കുന്നു ടെക്കു ലാബിലേക്ക് ഓടിക്കയറി നല്ലൊരു മൈക്രോസ്കോപ്പ് മായി പുറത്തേക്ക് ഓടി അന്താളിച്ചു നിന്ന തന്റെ സുഹൃത്ത് കൂടിയായ ലാബ്‌ മുതലാളിയോട് വൈകീട്ട് തിരിച്ചു തരാമെന്നു ഓട്ടത്തിനിടക്ക്‌ ടെക്കു വിളിച്ചു പറയുന്നുണ്ട് വന്ന കാറിനെ പോലും മറന്നു മൈക്രോസ്കോപ്പുമായി ടെക്കു കുതിച്ചു പായുകയാണ് സുഹൃത്തുക്കളെ  കുതിച്ചു പായുകയാണ് കിതച്ചു കൊണ്ട് ടെക്കു വീട്ടിലേക്ക് ഓടിക്കയറി വീട്ടിലെത്തിയ ഉടൻ  മൈക്രോ സ്കോപ്പിൽ 'സ്പെസിമൻ' വെക്കേണ്ട ഭാഗത്തേക്ക് ലാപ്പിന്റെ സ്ക്രീൻ (ഫെയ്സ് ബുക്ക്‌)  തിരുകി കയറ്റി "
 ഐപീസിലൂടെ" നോക്കി ഒന്നും കാണുന്നില്ല ലാപ്പിന്റെ സ്ക്രീൻ പതിയെ നീക്കി  നോക്കി ഒന്നും കണ്ടില്ല  സ്ക്രീൻ അഡ്ജസ്റ്റ്മെന്റിനൊടുക്കം  ജോഷി ചതിച്ചാശാനെ അവൻ ഉറക്കെ വിളിച്ചു കൂവി  സോറി സക്കർ ബർഗ് ചതിച്ചാശാനെ "_ inernetOrgProfilePicture Pride Avatar"  അവനത് കണ്ടെത്തി  സുഹൃത്തുക്കളെ കണ്ടെത്തി സന്തോഷംകൊണ്ടവൻ തുള്ളിച്ചാടുകയാണു സന്തോഷത്താൽ ഉന്മാദ അവസ്ഥയിൽ എത്തിയ ടെക്കു പലതും എറിഞ്ഞുടച്ചു .എറിഞ്ഞുടക്കുന്ന ശബ്ദം കേട്ട ലാപ്ടോപ്പിലെ Ctrl ,U കീകൾ ഒന്നിച്ചു അദ്ഭുതത്തോടേ  ടെക്കുവിനോട് ചോദിച്ചു "എന്താ ടെക്കു പടക്കം പൊട്ടിക്കുന്നേ ഇന്ന് വിഷുവാണോ"
<.>
<.>
Share this post :
 
Copyright © 2015. Chiri - All Rights Reserved
Website Designed and Developed by Creating Website
Disclaimer