പൊങ്കാല എന്ന കോളത്തെക്കുറിച്ച്

പൊങ്കാല എന്ന കോളത്തെക്കുറിച്ച്
 രണ്ട്  വാക്ക് നമ്മൾ രാഷ്ട്രീയക്കാരെയും സാംസ്കാരിക പ്രവർത്തകരെയും സിനമാക്കാരെയും ആക്ഷേപ ഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നത്‌ കണ്ടിട്ടുണ്ട് അതുപോലെ ഫെയ്സ് ബുക്ക്‌ പുലികളെ ഞങ്ങളുടേതായ ഒരു ഫോർമാറ്റിൽ അവതരിപ്പിക്കുകയാണിവിടെ ആക്ഷേപ ഹാസ്യവും വ്യക്തിഹത്യയും  തമ്മിലുള്ള അതിർ വരമ്പുകൾ വളരെ നേർത്തതായതുകൊണ്ട് തികച്ചും വെല്ലുവിളി തന്നെയാണു ഈ കോളം. തങ്ങളുടെ അറിവുകൾ വായനക്കാരന് മനസിലാവുന്ന രീതിയിൽ യാതൊരു ബുദ്ധിജീവി ജാഡയുമില്ലതെ പകർന്നു നൽകുന്ന രണ്ടു പേരെയാണു ആദ്യ പൊങ്കാല ഇടാനായി ഞങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത് . ഒന്ന് ജിക്കു രണ്ടു ടെക്നോളജിസ്റ്റ് രണ്ടും രണ്ടു തരത്തില്ലാണ്. ജിക്കുവിന്റെത് തന്റെ സുഹൃത്തുക്കൾ ഇട്ട പൊങ്കാലയ്ക്ക് ഞങ്ങളുടേതായ ഒരു "എക്സ്റ്റെൻഷൻ" നൽകുക മാത്രമാണു ചെയ്തിട്ടുള്ളത് സുഹൃത്തുക്കൾ ഇട്ട പൊങ്കാല ആസ്വദിച്ചപോലെ ജിക്കു ഈ പൊങ്കാലയും ആസ്വദിക്കും എന്ന പ്രതീക്ഷയോടെ ആണു പേരു പോലും മാറ്റാതെ പൊങ്കാലയിടുന്നത് .റിസ്ക്‌ ഉള്ളത് കൊണ്ട് ടെക്നോളജിസ്റ്റിന്റെ പേരു വെക്കാതെ സൂചനകളിലൂടെ അദ്ദേഹത്തിന്റെ ഒരു പോസ്റ്റിനെ ബെയ്സ് ചെയ്താണ് പൊങ്കാല .ജിക്കുവിനും ടെക്നോളജിസ്റ്റിനും പൊങ്കാല ആസ്വദിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവരോടു ക്ഷമ പറഞ്ഞുകൊണ്ട് മറ്റാരെയും പൊങ്കാല ഇടാതെ "പൊങ്കാല" എന്ന കോളം ഇവിടെ അവസാനിപ്പിക്കും അതല്ല രണ്ടുപേരും ഇത് ആസ്വദിക്കുകയാണെകിൽ പൊങ്കാലയിടൽ സർവ ശക്തിയോട് കൂടി തുടരും


<.>
<.>
Share this post :
 
Copyright © 2015. Chiri - All Rights Reserved
Website Designed and Developed by Creating Website
Disclaimer