കിണറ്റിലെ വെള്ളവും ഇനി മോഷണ വസ്തു


മൂന്നാമത് ഒരു ലോകമഹായുദ്ധം നടക്കുകയാണെകിൽ അത് വെള്ളത്തിനു വേണ്ടിയായിരിക്കുമെന്ന് പറയാറുണ്ട്‌ ലോകമഹായുദ്ധം ഒന്നും നടന്നില്ലെങ്കിലും കേരളത്തിലെ ജനങ്ങളുടെ മനസമാധാനം ഇല്ലാതാക്കാൻ സാധ്യതയുള്ള ഒരു കിണർ ജലമോഷണ വാർത്ത മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് നിന്ന് വന്നിട്ടുണ്ട് 

കുറ്റിപ്പുറം ഗവണമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ കിണറ്റിലെ വെള്ളമാണ് ഒറ്റ രാത്രി കൊണ്ട് കള്ളന്മാർ അടിച്ചോണ്ട് പോയത് .അഞ്ച് മീറ്ററിലധികം ആഴത്തിൽ വെള്ളമുണ്ടായിരുന്നതാണ് കിണറ്റിൽ, ലോറിയിലാണ് വെള്ളം കടത്തികൊണ്ട് പോയത്  .മോഷണംകൊണ്ട് ശരിക്കും ബുദ്ധിമുട്ടിലായത് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ഉപജില്ല ശാസ്ത്രമേളയിൽ പങ്കെടുക്കാൻ വന്ന കുട്ടികളും അധ്യാപകരും ആണു അവർ ഒരു തുള്ളി വെള്ളം കിട്ടാതെ വലഞ്ഞു 

ഇതിനു മുൻപും പലതവണ രാത്രിയിൽ വെള്ളം മോഷ്ടിക്കാനുള്ള ശ്രമം നടന്നിരുന്നതായി സ്കൂളിലെ പരിസ്ഥിതി ക്ലബ് കണ്‍വീനറായ സതീശൻ പറഞ്ഞു 

ഇനി എല്ലാവരുടെയും ഒരു കണ്ണ് കിണറ്റിലെ വെള്ളത്തിലും ഉണ്ടാവട്ടെ


<!—start of prevent copy paste by crawlist.net-->
<!—end of prevent copy paste by crawlist.net-->
Share this post :
 
Copyright © 2015. Chiri - All Rights Reserved
Website Designed and Developed by Creating Website
Disclaimer