ആശുപത്രി കിടക്കയിലെ പ്രതിശ്രുത വരൻ

വിവാഹം കഴിക്കാൻ പോകുന്ന പെണ്ണിന് ചാർത്താനുള്ള താലിയും മാലയും വാങ്ങാൻ ഒരുപാട് സ്വപ്നങ്ങളുമായി ജ്വല്ലറിയിൽ എത്തിയ അനന്തു ഇപ്പോൾ അടിമാലിയിലെ ഒരു ആശുപത്രി കിടക്കയിലാണ് 

പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ പെണ്‍വീട്ടുകാർ അനന്തുവുമായുള്ള വിവാഹം ഉറപ്പിച്ചിരുന്നു പെണ്‍കുട്ടിയാണെങ്കിലോ കീരിത്തോട് സ്വദേശിയായ രാജേഷുമായി പ്രണയത്തിലായിരുന്നു.രാജേഷുമായുള്ള വിവാഹത്തിനു ഒരു തരത്തിലും സമ്മതിക്കില്ല എന്ന് വീട്ടുകാർ തറപ്പിച്ചു പറഞ്ഞു 

ഇഷ്ടപെട്ട താലിമാല തിരഞ്ഞെടുക്കാൻ അനന്തു പെണ്‍കുട്ടിയോടും വരാൻ പറഞ്ഞിരുന്നു  സ്വർണ്ണം വാങ്ങാൻ ടൌണിൽ എത്തുന്ന വിവരം പെണ്‍കുട്ടി കാമുകൻ രാജേഷിനെ അറിയിച്ചു പെണ്‍കുട്ടിയുടെ സഹായത്തോടെ രാജേഷ് അനന്ദുവിനെ സൂത്രത്തിൽ കാറിൽ കയറ്റി ആരുമില്ലാത്ത സ്ഥലത്ത് കൊണ്ട് പോയി രണ്ടു പേരും ചേർന്ന്  മർദ്ദിച്ച് അവശനാക്കി റോഡിൽ തള്ളി .അടിക്കുന്നതിൽ പെണ്‍കുട്ടിയാണ് മുന്നിൽ നിന്നത് 

അടിമാലി ആശുപത്രിയിൽ ചികിത്സയിലുള്ള അനന്ദു വെള്ളത്തൂവൽ പോലീസിൽ പരാതി നൽകി അനച്ചാൽ ഭാഗത്ത് വെച്ച് ഇരുവരും പോലിസ് പിടിയിലായി 
<.>
<.>
Share this post :
 
Copyright © 2015. Chiri - All Rights Reserved
Website Designed and Developed by Creating Website
Disclaimer