മേജറിനെ അറിഞ്ഞിട്ടും അറിയാത്ത മോഹൻലാൽ


മേജർ രവി ചെന്നൈ എയർ പോർട്ടിൽ സെക്ക്യൂരിറ്റി ഓഫീസറായി ജോലിചെയ്യുന്ന കാലം .എയർ പോർട്ട്‌ ഡ്യൂട്ടി പതിവ് ആർമി ചട്ടക്കൂടിൽ ഉള്ള ജോലി അല്ലാത്തത് കൊണ്ട് മുടുവളർത്തുന്നതിനോ താടിവെക്കുന്നതിനോ അങ്ങനെയുള്ള മറ്റു കാര്യങ്ങൾക്കോ  യാതൊരു നിയന്ത്രണവും ഉണ്ടായിരുന്നില്ല അത് കൊണ്ട് തന്നെ മുടി നീട്ടിവളർത്തി ഒരു ബാബു ആന്റണി അപ്പിയറൻസിൽ ആയിരുന്നു മേജർ രവി ഒപ്പം തന്നെ സമാന്യം മോശമില്ലാത്ത താടിയും .വലിയൊരു മെഷീൻ ഗണ്ണും പിടിച്ചു നിൽക്കുന്ന മേജർ രവിയുടെ അടുത്തേക്ക് ഒരാൾ വന്നു ചോദിച്ചു "താങ്കളല്ലേ മേജർ ഏ കെ രവീന്ദ്രൻ ,രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ പിടിക്കാനുള്ള ഓപ്പറേഷൻ നയിച്ച ആൾ " "അതേ ഞാനാണ് എനിക്ക് ആളെ മനസിലായില്ല " മേജർ രവി മറുപടി പറഞ്ഞു "ഞാൻ സുരേഷ് ബാലാജി മോഹൻലാലിന്റെ ഭാര്യ സഹോദരനാണ്,രാജീവ് ഗാന്ധി ഓപ്പറേഷൻ വാർത്തകൾ പത്രങ്ങളിൽ വായിച്ചനാൾ മുതൽ ലാൽ താങ്കളെ ഒന്ന് കാണണമെന്നു പറയാറുണ്ട്‌ ,കാലാപാനിയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടു ലാൽ ഇവിടെ തന്നെ ഉണ്ട് ബിദ്ധിമുട്ടാവില്ലെങ്കിൽ ജോലി കഴിഞ്ഞു ഹോട്ടലിൽ വരാമോ" മേജറിന്റെ മനസ്സിൽ ശരിക്കും ഒരു ലഡു പൊട്ടി അത് പുറത്ത് കാണിക്കാതെ അൽപ്പം ഗൌരവത്തിൽ വരാമെന്ന് സമ്മതിച്ചു .സുരേഷ് ബാലാജി ഹോട്ടലിന്റെ വിലാസവും റൂം നമ്പറും മേജറിന് നൽകിയിട്ട് അവിടെന്നു പോയി പറഞ്ഞ പോലെ അന്ന് വൈകീട്ട് തന്റെ ബൈക്കിൽ മേജർ രവി ഹോട്ടലിലെത്തി ശരിക്കും ത്രില്ലിലായിരുന്നു മേജർ മലയാളത്തിന്റെ മഹാനടനെ പരിചയപ്പെടാൻ പോകുന്നു അതും മോഹൻലാൽ തന്നെ കാണണമെന്നു പറഞ്ഞിട്ട് മേജർ മുറിയുടെ കാളിങ്ങ് ബെല്ലിൽ വിരൽ അമർത്തി മോഹൻലാൽ അകത്തേക്ക് വരാൻ പറഞ്ഞു മോഹൻലാൽ കുറച്ച് വിദേശികളുമായി സംസാരിച്ചു കൊണ്ടിരിക്കുന്നു മേജറിനെ ഒന്ന് നോക്കുന്നു പോലും ഇല്ല കുറേനേരം മേജർ അവിടെ നിന്നു മോഹൻലാലിന്റെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിച്ചു ഒരു രക്ഷയും ഇല്ല വിദേശികൾ  മേജറിനെ നോക്കി എന്തോ കുശുകുശുക്കുന്നുണ്ട് .അവസാനം മേജർ മോഹൻലാലിന്റെ അടുത്തുപോയി ഒരു ഷെയ്ക്ക് ഹാൻഡ് കൊടുത്തിട്ടു "അയാം രവീന്ദ്രൻ " എന്ന് പറഞ്ഞു അപമാന ഭാരത്താൽ തലതാഴ്ത്തിക്കൊണ്ട് മേജർ അവിടെന്നു ഇറങ്ങി തന്റെ ബൈക്കിൽ കയറി ,ബൈക്ക് സ്റ്റാർട്ട് ചെയ്തതും മേജറിലെ പട്ടാളക്കാരൻ ഉണർന്നു "ഇതങ്ങനെ വിട്ടാൽ പറ്റില്ല വിളിച്ചു വരുത്തി അപമാനിക്കുന്നോ ചോദിച്ചിട്ടേ ബാക്കി കാര്യം ഉള്ളൂ" മേജർ രവി ബൈക്ക് ഓഫ് ചെയ്തു ഹോട്ടൽ ലക്ഷ്യമാക്കി നടന്നു . ദേഷ്യത്തോടെ സുരേഷ് ബാലാജിയുടെ മുറിയിലേക്ക് കയറിച്ചെന്നു.മേജറിന്റെ ഭാവത്തിൽ നിന്ന് എന്തോ പന്തികേട് ഉണ്ടെന്നു  മനസിലാക്കിയ സുരേഷ് ബാലാജി  'ലാലിനെ കണ്ടില്ലേ "ന്നു ചോദിച്ചു മേജർ ദേഷ്യത്തിൽ "കണ്ടു" .ഉടൻ സുരേഷ് ബാലാജി മുറിയിലെ ഫോണിൽ നിന്ന് മോഹൻലാലിനെ വിളിച്ചു ."മേജർ അവിടെ വന്നോ" "വന്നിട്ടില്ല" മോഹൻലാലിന്റെ മറുപടി  "വന്നിരുന്നു ഇപ്പോൾ എന്റെ മുറിയിൽ ഉണ്ട് " മോഹൻലാൽ പെട്ടന്ന് ഫോണ്‍ വെച്ചു രണ്ടു മിനിറ്റനകം ഒരാൾ മേജർ രവിയുടെ തോളിൽ കയ്യിട്ട് ചേർത്ത് പിടിച്ചു മോഹൻലാൽ ആയിരുന്നു അത് മേജർ വലിയ താൽപ്പര്യം കാണിക്കാതെ കൈ തട്ടിമാറ്റാൻ നോക്കി മോഹൻലാൽ ഒന്ന് കൂടി ചേർത്ത് പിടിച്ചിട്ട് പറഞ്ഞു തന്നെ കണ്ടാൽ ആരെങ്കിലും പട്ടാളക്കാരനാണെന്നു പറയോ മേജർ ദേഷ്യത്തിൽ  ഐഡന്റിറ്റി കാർഡ് എടുത്ത് മോഹൻലാലിന് കാട്ടികൊടുത്ത് "ഞാൻ പട്ടാളക്കാരനാണെന്നതിനു ഇതിലും വലിയൊരു തെളിവ് വേണോ" എന്ന് ചോദിച്ചു .മോഹൻ ലാൽ അതിലെ ആർമി യൂണിഫോമിലുള്ള ഫോട്ടോ നോക്കിയിട്ടു ചിരിച്ചു കൊണ്ട് പറഞ്ഞു " ഈ ഫോട്ടോയിൽ കാണുന്ന ആളും  താടിയും മുടിയും നീട്ടിവളർത്തി ജീൻസും ടീ ഷർട്ടും ഇട്ടു നിൽക്കുന്ന ആളും ഒന്നാണെന്നു എങ്ങിനെ മനസിലക്കാനാ ,തനിക്കു ഷെയ്ക്ക് ഹാൻഡ് തന്ന നേരത്ത് രവീന്ദ്രൻ എന്ന് മാത്രം പറയാതെ റാങ്ക് കൂടി പറയായിരുന്നില്ലേ  " മേജർ ചിരിച്ചു സുരേഷ് ബാലാജിയും ചിരിയിൽ പങ്കു ചേർന്നു .ഒരു വലിയ സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത് മേജർ രവി ഒരുസിനിമാക്കാരനായി മാറാനുള്ള നിമിത്തവും 

അമൃത ടിവിയിലെ ആനീസ് കിച്ചണ്‍ എന്ന പരിപാടിയിൽ മേജർ രവി ആനിയോട് പറഞ്ഞത് 
<.>
<.>
Share this post :
 
Copyright © 2015. Chiri - All Rights Reserved
Website Designed and Developed by Creating Website
Disclaimer